മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത ബൃഹത് പദ്ധതി യുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ആംബുലന്‍സുകള്‍ നല്‍ കി.കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്ന വര്‍ക്കും ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായാണ് ആറ് ആം ബുലന്‍സ് നല്‍കിയത്.ബ്ലോക്കിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആവശ്യമാ യ പള്‍സ് ഓക്‌സീമീറ്റര്‍,തെര്‍മല്‍സ്‌കാനര്‍,സര്‍ജിക്കല്‍ ഗ്ലൗസ്,എന്‍ 95 മാസ്‌ക്,സാനിട്ടൈസര്‍ ജീവന്‍ രക്ഷാമരുന്നുകള്‍ ലഭ്യമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹി ച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മുസല്‍മ അധ്യക്ഷയായി.അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ റാബിയ,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നാരായണന്‍,ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റുമാരായ മുള്ളത്ത് ലത,ലക്ഷ്മിക്കുട്ടി,ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍,വി പ്രീത,ഷാനവാസ് മാസ്റ്റര്‍,വിജെ കുര്യന്‍,പടുവില്‍ മാനു എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി സ്വാഗതവും ബിഡിഒ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.