തച്ചമ്പാറ: ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ സംരക്ഷ ണത്തിന് വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോം ഉദ്ഘാടനം തച്ചമ്പാറ സെ ന്റ് ഡോമിനിക് എ. എല്‍. പി സ്‌കൂളില്‍ നിയുക്ത കോങ്ങാട് എം. എല്‍. എ കെ.ശാന്തകുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. വൈ.പ്രസിഡന്റ് രാജി ജോ ണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് തച്ചമ്പാറ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ തനൂജ രാധാകൃ ഷ്ണന്‍ മറ്റ് ജനപ്രതിനിധികള്‍, നിരീക്ഷണ സമിതി അംഗങ്ങള്‍ പങ്കെടു ത്തു.പഞ്ചായത്തില്‍ രോഗം കൂടുന്ന സാഹചര്യത്തില്‍ വീടുകളില്‍ സൗകര്യ മില്ലാത്തവര്ക്ക് വേണ്ടിയാണ് ഷെല്‍ട്ടര്‍ ഹോം തുടങ്ങുന്ന ത്. രണ്ടാഴ്ചക്കകം പഞ്ചായത്തിന്റെ പുതുതായി നിര്‍മിച്ച എസ് സി ഹോസ്റ്റലില്‍ വിപുലമായ സജ്ജീകരണങ്ങളോടെ നൂറോളം പേരെ താമസിപ്പിക്കുവാനായി ഡി സി സി തുടങ്ങുന്നുണ്ട്. ഇതിന്റെ പ്രവര്‍ ത്തനം അന്തിമ ഘട്ടത്തിലാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങളും നിയുക്ത എം എല്‍ എ നേരില്‍ കണ്ട് വിലയിരുത്തി.