എടത്തനാട്ടുകര: വിശുദ്ധ റമദാനില്‍ നാം നേടിയെടുത്ത വിശുദ്ധി യും സമര്‍പ്പണബോധവും ജീവിത ചര്യയാക്കണമെന്ന് വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജന:സെക്രട്ടറി ടി കെ അഷ്‌റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ജീവിത രീതിയാണ് ഇസ്ലാം വിഭാവന ചെയ്യുന്നതെന്ന അടിസ്ഥാന തത്വം ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് കഴിയണം. മാനവികത യുടെ മഹത്വവും, പരസ്പര ബഹുമാനവും പൊതുജീവിതത്തിന്റെ ഭാഗമാകണം. സഹജീവികളോടുള്ള കരുണയും, വാത്സല്യവും നാം ബാദ്ധ്യതയായി മനസ്സിലാക്കണം.കുടുംബ, അയല്‍പക്ക ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കണം.സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി ക്ഷേമാന്വേഷ ണങ്ങള്‍ നടത്താന്‍ മറക്കരുത്.കോവിഡ് നിയന്ത്രണങ്ങള്‍ പാലി ക്കുവാനും, പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സാമ്പത്തികമായും, ശാരീരികമായും സഹായിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇരുവരും ഈദ് സന്ദേശത്തില്‍ പറഞ്ഞു.പാലസ്തീന്‍ ജനതക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തുന്ന അതിക്രമത്തെ അന്താരാഷ്ട്ര സമൂഹം പ്രതിരോധിക്കണം. പാലസ്തീന്‍ വിഷയത്തില്‍ ഐക്യ രാഷ്ട്രസഭ ഇടപെടണമെന്നും, മനുഷ്യത്വമുള്ള എല്ലാവരും അവ ര്‍ക്കായി നിലകൊള്ളണമെന്നും ഇരുവരും ആവശ്യപ്പെട്ടു.