മണ്ണാര്‍ക്കാട്:പെന്‍ഷന്‍ സംബന്ധിച്ച് ട്രഷറിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് കെ എസ്എസ്പിഎ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെ ട്ടു.പരിഷ്‌കരിച്ച പെന്‍ഷന്‍ അധികമായി കൈപ്പറ്റിയെങ്കില്‍ ജൂണ്‍ 30ന് മുമ്പ് തിരിച്ചടയ്ക്കാമെന്ന സത്യവാങ്മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കാനാണ് നിര്‍ദേശം.അല്ലാത്തപക്ഷം അടുത്ത ഗഡു പെന്‍ ഷന്‍ പരിഷ്‌കരണ കുടിശ്ശിക വിതരണം നിര്‍ത്തിവെക്കാന്‍ സര്‍ ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി കെഎസ്എസ്പിഎ ചൂണ്ടിക്കാ ട്ടി.ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പല പെന്‍ഷന്‍കാര്‍ക്കും ബുദ്ധി മുട്ട് നേരിടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ട്രഷറി യില്‍ പോയി നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമയപരിധി നീട്ടണമെന്നാണ് ആവശ്യം.ഗൂഗിള്‍ മീറ്റ് ആയി നടത്തി യ കെ. എസ്. എസ്. പി. എ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി യുടെ യോഗത്തില്‍ പ്രസിഡണ്ട് അച്ഛന്‍ മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ.ബാലകൃഷ്ണന്‍,പുളിയക്കോട് ഉണ്ണികൃഷ്ണന്‍, വി. സുകുമാരന്‍, കെ.ഹംസ, കെ.ജി.ബാബു,തോമസ് ആന്റണി, കെ. കെ. അബൂബക്കര്‍, പി. കൊച്ചുനാരായണന്‍ ശിവദാസന്‍ ആലിക്കല്‍, കെ.മോഹന്‍ദാസ്, വി.ഗോപകുമാര്‍ ടി.എസ്. മോഹനകുമാരി, പാറ ക്കോട് അബ്ദുല്‍ നാസര്‍, എസ്.കെ.ശശിപാല്‍, ഹരി കേശവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു