അഗളി: ഒരാഴ്ചക്കിടെ അട്ടപ്പാടി മേഖലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് രണ്ടായിരം ലിറ്ററോളം വാഷ്.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃ ത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍, ദിപു എന്നിവര്‍ ചേര്‍ന്ന് ഇന്ന് കള്ളമല കക്കുപ്പടി ഊരിന് താഴെ ഭവാനിപ്പുഴയുടെ കരയില്‍ നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.നാല് ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.തീരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ബാരലുകള്‍.സംഭവത്തില്‍ എക്‌സൈസ് അബ്കാരി നിയമപ്രകാരം കേസെടുത്തു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടഞ്ഞ് കിടക്കുന്നതി നാല്‍ അട്ടപ്പാടി മേഖലയില്‍ വ്യാജവാറ്റ് വ്യാപകമാകാനുള്ള സാധ്യ ത കണക്കിലെടുത്താണ് എക്‌സൈസിന്റെ റെയ്ഡ്.മണ്ണാര്‍ക്കാട് എക്‌ സൈസ് സര്‍ക്കിള്‍ സംഘം,അഗളി റെയ്ഞ്ച്,ജനമൈത്രി എക്‌സൈ സ് എന്നിവര്‍ സംയുക്തമായാണ് റെയ്ഡ് തുടരുന്നത്. കക്കുപ്പടി, കുള പ്പടി,ചെന്താമല,മേല അബ്ബന്നൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്.കുളപ്പടി,കക്കുപ്പടി ഭാഗങ്ങളില്‍ നിന്നാണ് കൂടുതലും വാഷ് പിടികൂടിയിരിക്കുന്നത്.ഈ ഭാഗത്ത് വാ റ്റ് വ്യാപകമാണെന്നതിന്റെ തെളിവാണിത്.കക്കുപ്പടിയില്‍ ഭവാനി പുഴ തീരത്ത് റെയ്ഡ് ശക്തമക്കിയതിനെ തുടര്‍ന്ന് ഇവിടെ സ്ഥിതിഗ തികള്‍ നിയന്ത്രണവിധേയമാണെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌ പെക്ടര്‍ ടോണി ജോസ് പറഞ്ഞു.അനധികൃത മദ്യനിര്‍മാണം സംബ ന്ധിച്ച് വിവരം ലഭിക്കുന്നവര്‍ 94000 69614 എന്ന നമ്പറില്‍ അറിയി ക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!