അഗളി:അട്ടപ്പാടി മേഖലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗ മായി പുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്ന ത് തടയാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാ ക്കിയതായി എ.എസ്.പി പദം സിംങ് അറിയിച്ചു. മുക്കാലി, താവളം, ഗൂളിക്കടവ് ജംങ്ഷന്, അഗളി എസ്.ബി.ഐ ജംഗഷന്, കോട്ടത്തറ ജംഗഷന്, ആനക്കട്ടി, ഷോളയൂര്‍ എന്നിവിടങ്ങളില്‍ വാഹന പരി ശോധനയും നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും ഊട് വഴികളിലൂ ടെ കടന്നുവരാവുന്ന അതിര്‍ത്തി പ്രദേശങ്ങളായ കൂടപ്പെട്ടി , തൂവ, മട്ടത്ത്കാട് തുടങ്ങീയ സ്ഥലങ്ങളിലും പോലീസിനെ വിന്യസിപ്പിച്ചി ട്ടുണ്ട്. കൂടാതെ അഗളിയില്‍ മൂന്നും ഷോളയൂരില്‍ രണ്ടും മൊബൈ ല്‍ പട്രോളിംങ് യൂണിറ്റുകള്‍ പരിശോധന നടത്തി വരുന്നതായും എ.എസ്.പി. അറിയിച്ചു.