കല്ലടിക്കോട്: കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യ ത്തില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് കോവിഡ് അവലോകന യോഗം ചേര്‍ന്നു.കോങ്ങാട് നിയുക്ത എം.എല്‍.എ അഡ്വ.കെ.ശാന്തകുമാരി പങ്കെടുത്തു.കരിമ്പയിലെ നിലവിലെ കൊവിഡ് സാഹചര്യവും, ശിരുവാണിയില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയറിന്റെ പ്രവര്‍ത്തനവും,വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളും എം.എല്‍.എ വിലയിരു ത്തി.അവലോകന സമിതി അംഗങ്ങളും പഞ്ചായത്തിലെ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.നിലവില്‍ പഞ്ചായത്തില്‍ 244 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ് രാമചന്ദ്രന്‍, സെക്രട്ടറി ചന്ദ്ര ലാല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ ജയശ്രി ടീച്ചര്‍, ഓമന രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കോമളകു മാരി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ എച്ച്.ജാഫര്‍, ക്ഷേ മകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജയ വിജയന്‍, മെഡി ക്കല്‍ ഓഫീസര്‍ ബോബി മാണി, പഞ്ചായത്ത് അസി.സെക്രട്ടറി ഉണ്ണികൃ ഷ്ണന്‍,വാര്‍ഡ് മെമ്പര്‍മാരായ കെ.കെ ചന്ദ്രന്‍, രാധിക കരിമ്പ ഗ്രാമ പഞ്ചായത്ത് കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് എന്‍.കെ നാരാ യണന്‍കുട്ടി, കെ.സി റിയാസുദ്ദീന്‍ നോഡല്‍ ഓഫീസര്‍ പ്രദീപ് വര്‍ ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.