കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലും കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ദ്രുതകര്‍മ സേന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.വാര്‍ഡ് ആരോഗ്യ ജാഗ്രത സമിതി, ദ്രു തകര്‍മ സേന അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങളും ചികിത്സ യും നടത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് പഞ്ചായത്തില്‍ വാര്‍ റൂം ആരംഭിച്ചു.കോട്ടോപ്പാടം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിലവില്‍ പഞ്ചായത്തില്‍ 150 പേരാണ് കോ വിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.325 പേര്‍ ക്വാറന്റി ലുമുണ്ട്.ഈ വര്‍ഷം ഇതുവരെ മൂന്ന് കോവിഡ് മരണമാണ് പഞ്ചായ ത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗവ്യാപനം തീവ്രമായ സാഹച ര്യത്തില്‍ കോവിഡ് 19 നിബന്ധനകളും നിര്‍ദേശങ്ങളും എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ക ര ജസീന അനിര്‍ദേശിച്ചു.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യ ക്ഷയായി.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്,സ്ഥിരം സമിതി അധ്യക്ഷരായ കെ റജീന,പാറയില്‍ മുഹമ്മദാലി,സെക്രട്ടറി അനി ല്‍കുമാര്‍ എസ്,മെഡിക്കല്‍ ഓഫീസര്‍ അബ്ദു കല്ലടി,അസി സെക്രട്ട റി ജയന്‍,വാര്‍ റൂം നോഡല്‍ ഓഫീസര്‍ ശിവപ്രസാദ്,ജൂനിയര്‍ ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ്,ഐസിഡിഎസ് സൂപ്പര്‍ വൈ സര്‍ വിജയലക്ഷ്മി,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി ലത,മുഹമ്മ ദാലി കെ എന്നിവര്‍ പങ്കെടുത്തു.