മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്. എല്‍. ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയി ച്ചു. ഇവിടെ 88 ഐ.സി.യു ബെഡുകള്‍ നിലവിലുള്ളതില്‍ 82 പേര്‍ ചികിത്സയിലുണ്ട്.ഐ.സി.യു ഉള്‍പ്പെടുന്ന 23 വെന്റിലേറ്ററുകളില്‍ 21 പേര്‍ ചികിത്സയിലുണ്ട്.മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 100 ഓ ക്സിജന്‍ ബെഡുകളുള്ളതില്‍ 45 പേര്‍ ചികിത്സയിലുണ്ട്.കൂടാതെ കാ രുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെ ട്ട ജില്ലയിലെ 16 സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്ര കാരം ആകെ ബെഡിന്റെ 50 ശതമാനവും ആകെ ഓക്‌സിജന്‍ ബെ ഡിന്റെ 50 ശതമാനവും ഐ.സി.യു ബെഡിന്റെ 50 ശതമാനവും കോവിഡ് ചികിത്സക്കായി നീക്കിവെയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേ ശിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. അത്താ ണി, അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, നിള, പാലന, പി.കെ. ദാസ്, രാജീ വ് ഗാന്ധി, സേവന, തങ്കം, വള്ളുവനാട്, വെല്‍കെയര്‍, കരുണ മെഡി ക്കല്‍ കോളേജ്, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍ സ്, മദര്‍ കെയര്‍ ഹെല്‍ത്ത് സെന്റര്‍ , മോഡേണ്‍ ഹോസ്പിറ്റല്‍ തുട ങ്ങിയവയാണ് ജില്ലയിലെ 16 എംപാനല്‍ഡ് സ്വകാര്യ ആശുപത്രിക ള്‍. 16 സ്വകാര്യ ആശുപത്രികളിലായി 26 വെന്റിലേറ്ററുകളാണ് ഉള്ളത്. നിലവില്‍ 21 പേര്‍ ചികിത്സയിലുണ്ട്, 104 ഐ.സി.യു ബെഡു കളുള്ളതില്‍ 94 പേരും, 279 ഓക്‌സിജന്‍ ബെഡുകളുള്ളതില്‍ 208 പേരും ചികിത്സയിലുണ്ട്.
ജില്ലയില്‍ കോവിഡ് ചികിത്സയ്ക്കായി 2741 കിടക്കകള്‍
ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് വിവിധ കേന്ദ്രങ്ങളിലായി 2741 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോ ഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. രോഗി കളുടെ വര്‍ദ്ധനവിനനുസരിച്ച് കൂടുതല്‍ കിടക്കകള്‍ ക്രമീകരിക്കു മെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.കഞ്ചിക്കോട് കിന്‍ഫ്ര, ഗവ. വിക്ടോറിയ കോളേജ് എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. നിലവില്‍ കഞ്ചിക്കോട് കിന്‍ഫ്രയില്‍ 124 പേരാണ് ചികില്‍സയിലുള്ളത്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ 250 ബെ ഡുകളും, ഗവ. വിക്ടോറിയ കോളേജില്‍ 160 ബെഡുകളുമാണുള്ള ത്. നിലവില്‍ ഗവ. വിക്ടോറിയ കോളേജിലെ കോവിഡ് ഫസ്റ്റ് ലൈ ന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 93 പേര്‍ ചികിത്സയിലുണ്ട്. രോഗലക്ഷണ ങ്ങള്‍ കൂടുതലുള്ള കോവിഡ് രോഗബാധിതരെയാണ് ഇവിടെ പ്രവേ ശിപ്പിക്കുന്നത്.കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു കളായി (സി.എസ്.എല്‍.ടി.സി) മാങ്ങോട് കേരള മെഡിക്കല്‍ കോ ളേജിനു പുറമെ കഞ്ചികോട് കിന്‍ഫ്രയും പ്രവര്‍ത്തിക്കുന്നുണ്ട്. മാങ്ങോടില്‍ 285 കിന്‍ഫ്രയില്‍ 800 ഉള്‍പ്പെടെ 1085 കിടക്കകളാണ് ഉള്ളത്. നിലവില്‍ മാങ്ങോട് 269 കിന്‍ഫ്രയില്‍ 233 ഉള്‍പ്പെടെ 502 രോഗികള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നു. ഗുരുതരരോഗ ലക്ഷ ണങ്ങള്‍ ഇല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കു ക.ജില്ലാ ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കോവിഡ് ആശുപത്രികളാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയില്‍ 191, മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 45, സ്ത്രീകളുടെയും കുട്ടിക ളുടെയും ആശുപത്രിയില്‍ 11, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 19, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ 13 ഉള്‍പ്പെടെ 279 പേരാണ് ചികിത്സയിലുള്ളത്. ബി.സി. കാറ്റഗറിയിലുള്ള രോഗതീവ്രത കൂടി യവരെയാണ് ഇവിടെ പ്രവേശിക്കുന്നത്.ജില്ലയില്‍ തദ്ദേശ സ്ഥാപന ങ്ങളുടെ മേല്‍നോട്ടത്തില്‍ 10 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 876 കിടക്കള്‍ സജജമാണ്. വിവിധ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 226 പേര്‍ ചികിത്സയിലുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വീടുകളില്‍ താമസിക്കാന്‍ സൗകര്യമി ല്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.സര്‍വ പിടിയും വിട്ട് ജില്ലയിലും കോ വിഡ് കുതിക്കുകയാണ്.ഇന്ന് മാത്രം 2551 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26695 ആയി.