മണ്ണാര്‍ക്കാട്: നിലവിലെ മിനി ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വ്യാ പാരികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂ ണിറ്റ് ഭാരവാഹികള്‍ ബില്‍ഡിങ്് ഓണേഴ്സ് ഭാരവാഹികള്‍ക്ക് കൈ മാറി. നിലവിലെ വാടക വിഷയങ്ങളും ചര്‍ച്ച ചെയ്തു. നിയന്ത്രണ ങ്ങ ളുടെ അടിസ്ഥാനത്തില്‍ കടകള്‍ തുറക്കുന്നതിലെ ബുദ്ധിമുട്ടുകളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വാടകയില്‍ ഇളവ് നില്‍കിയും അട ച്ചിടേണ്ടി വന്ന ദിവസങ്ങളിലെ വാടക പൂര്‍ണമായി ഒഴിവാക്കണ മെന്നും ആവശ്യപ്പെട്ടു.ബില്‍ഡിങ്് ഓണേഴ്സ് അസോസിയേഷന്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഭാരവാഹിയായ റീഗല്‍ മുസ്തഫ ഉറപ്പ് നല്കി.കെവിവിഇഎസ് ഭാരവാ ഹികളായ രമേഷ് പൂര്‍ണ്ണിമ, ഷമീര്‍ യൂനിയന്‍ ,ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.