അലനല്ലൂര്‍: പഞ്ചായത്തിലെ കണ്ടെയ്ന്റ്‌മെന്റ് സോണുകളിലൊ ന്നായ പെരിമ്പടാരി വാര്‍ഡില്‍ പാതയോരത്ത് കയ്യുറകള്‍ ഉപേ ക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തി യിലാക്കി.ഭീമനാട് സ്‌കൂള്‍പ്പടി ചങ്ങലീരിപ്പാടം പാതയോരത്താണ് രാവിലെയോടെ നാട്ടുകാര്‍ കയ്യുറകള്‍ കണ്ടത്.ഉടന്‍ വാര്‍ഡ് മെമ്പ റേയും ആരോഗ്യവകുപ്പിനേയും പോലീസിനേയും അറിയിക്കുക യായിരുന്നു.വാര്‍ഡ് മെമ്പര്‍ അശ്വതി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷംസുദ്ദീന്‍ നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ അഡീഷണല്‍ എസ്‌ഐ ഗ്ലാഡിസിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.നാട്ടുകാരായ കളഭം രാധാകൃഷ്ണന്‍,മുത്തു എന്ന അബ്ദുള്‍ ഖാദര്‍,സജീവ്, ശങ്കരനാരായ ണന്‍,സുബിന്‍,മനോജ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.തുടര്‍ന്ന് ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ച് കയ്യുറകള്‍ പ്രദേശത്ത് നിന്നും നീക്കം ചെയ്തു.പത്ത് ജോഡിയോളം കയ്യുറകളും ഹെയര്‍ ഡൈയുടെ പാക്കറ്റും ഒരു സര്‍ജിക്കല്‍ മാസ്‌കുമാണ് ഉണ്ടായിരുന്നത്.കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ കയ്യുറകള്‍ ഉപേക്ഷിക്കപ്പെട്ട ത് കണ്ടതാണ് നാട്ടുകാരെ ഭയപ്പെടുത്തിയത്.
പൊതുവെ ഈ പാതയോരത്തും ഭീമനാട് പെരിമ്പടാരി പാതയോര ത്തെ വളവിലും മാലിന്യം കൊണ്ട് തള്ളുന്നത് പതിവാണ്.തെരുവു വിളക്കില്ലാത്തതും ആളുകളുടെ ശ്രദ്ധ പെട്ടെന്ന് പതിയില്ലെന്നതു മാണ് ഇരുട്ടിന്റെ മറപറ്റി ഇവിടെ മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്ര ഹമാകുന്നത്.മാസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോ ട്ടത്തിന്റെ വേലിയോട് ചേര്‍ന്ന് അഴുകിയ മത്സ്യങ്ങള്‍ കൊണ്ട് തള്ളിയതിനാല്‍ ദുര്‍ഗന്ധം നിമിത്തം ദിവസങ്ങളോളം ഇതുവഴി നടക്കാന്‍ പോലും വയ്യാത്ത സ്ഥിതിയായിരുന്നു. അറവുമാലിന്യങ്ങ ളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമടക്കം ഇവിടെ കൊണ്ട് തട്ടാറുള്ളതായി നാട്ടുകാര്‍ പറയുന്നു.സാമൂഹ്യ വിരുദ്ധരുടെ ശല്ല്യവും നിലനില്‍ക്കു ന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.മാലിന്യം തള്ളുന്നവരെ കണ്ടെ ത്താന്‍ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്ത മാണ്.