അലനല്ലൂര്‍:കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ പാലക്കാ ഴിക്ക് സമീപം ഉങ്ങുംപടിയിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമു ട്ടിലാഴ്ത്തുന്നു.മഴ വെള്ളം ഒഴുകിപ്പോകാന്‍ അഴുക്കുചാല്‍ ഇല്ലാത്ത താണ് ഇതിന് ഇടവരുത്തുന്നത്.ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് ഏറെ ദുരിതം.കഴിഞ്ഞ ദിവ സം പെയ്ത മഴയിലും വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ പ്രയാസ ത്തിലാക്കിയിരുന്നു.പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയാണിത്.ഒഴുകിപോകാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മഴക്കാലത്ത് പാതയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് പതിവാകും. ഇത് റോഡ് തകര്‍ച്ചയ്ക്കും വഴിയൊരുക്കും.സ്ഥലത്ത് ഓവ് പാലം നിര്‍മിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാര്‍ ചൂണ്ടി ക്കാട്ടുന്നു.ഇതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.