അലനല്ലൂര്‍: കോവിഡ് 19ന്റെ രണ്ടാം ഘട്ട വ്യാപനം ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ അലനല്ലൂര്‍ പഞ്ചായത്ത് ഹോമിയോ ആ ശുപത്രിയുടെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി.പഞ്ചായത്ത് തല വിതരണോദ്ഘാടനം പ്രസിഡന്റ് മുള്ള ത്ത് ലത കാട്ടുകുളം വാര്‍ഡ് മെമ്പര്‍ കെ റംലത്തിന് നല്‍കി നിര്‍വ്വ ഹിച്ചു.വൈസ് പ്രസിഡന്റ് കെ ഹംസ,പഞ്ചായത്ത് അംഗം രഞ്ജി ത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.എല്ലാ വാര്‍ഡുകളിലും മരുന്ന് വിതരണം നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ യൂസഫ് അലി പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ച തായി വൈസ് പ്രസിഡന്റ് കെ ഹംസ അറിയിച്ചു.