അഗളി :അട്ടപ്പാടിയില്‍ 500 ലിറ്റര്‍ വാഷും 5.5 ലിറ്റര്‍ ചാരായവും പി ടികൂടി.കള്ളമല കക്കുപ്പടി ഊരിന് സമീപം ഭവാനിപ്പുഴയുടെ തീര ത്ത് നിന്നാണ് വാഷും ചാരായവും കണ്ടെത്തിയത്.അഗളി എക്‌ സൈസ് റേഞ്ചും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.സംഭവത്തില്‍ എക്‌സൈസ് അബ്കാരി നിയമപ്രകാരം കേസെടുത്തു.അഗളി എസ്‌ഐ കെ എ ഫക്രുദീന്‍,സിവില്‍ പോ ലീസ് ഓഫീസര്‍മാരായ പി കൃഷ്ണന്‍,വിആര്‍ ശ്രീരാജ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ ജയന്‍,അഗളി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍ പി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മൂസാപ്പ യു,രജീഷ് എകെ,ഗുരുവാ യൂരപ്പന്‍ പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!