മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയം തിരുത്തുക, കോവിഡ് വാക്സിന് സൗജന്യവും സാര്‍വ്വത്രികവുമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മി റ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അനൂ ജ്,ഷനൂബ്,അംബരീഷ്,വിഷ്ണു,പ്രതാപ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം സ്വാഗതവും ബ്ലോക്ക് ട്രഷറര്‍ ഷാജ് മോഹന്‍ നന്ദിയും പറഞ്ഞു.