മണ്ണാര്‍ക്കാട്: മൂന്നാമങ്കത്തിലും മണ്ണാര്‍ക്കാട് വിജയചരിത്രമെഴുതി യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.എന്‍ ഷംസുദ്ദീന്‍.5,870 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള മിന്നും വിജയം. ആകെ 1,52,102 വോട്ടാണ് പോള്‍ ചെയ്തിരുന്നത്. 71,657 വോട്ടാണ് ഷംസുദീന് ആകെ ലഭിച്ചത്. എ തിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ കെ.പി സുരേഷ് രാജ് 65,787 വോട്ടാണ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി നസീമ ഷറഫു ദീന് 10376 വോട്ടും നേടി.എന്‍. ഷംസുദീന്റെ രണ്ട് അപരന്‍മാര്‍ക്ക് 192,511 വോട്ടുകള്‍മാത്രമാണ് നേടാനായത്.എതിരാളികള്‍ ഉയര്‍ത്തി യ വെല്ലുവിളികള്‍ മറികടന്നാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഹാട്രിക് വിജയംകുറിച്ചത്. ജില്ലയില്‍ യുഡിഎഫിനു ലഭിച്ച രണ്ടു സീറ്റുകളിലൊന്ന് ഷംസുദീനാണ്.

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ വ്യക്തമായ ലീഡോടെയായിരുന്നു ഷംസുദീന്റെ മുന്നേറ്റം.യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ അല നല്ലൂര്‍, കോട്ടോപ്പാടം മേഖലകളില്‍ തുടക്കംതന്നെ ലീഡുയര്‍ത്തി. വോട്ടെണ്ണല്‍ തീരുംവരെ ഒരിക്കലും പിന്നിലായില്ല.തെങ്കരപോലുള്ള പഞ്ചായത്തുകളില്‍ മാത്രമാണ് ലീഡ് പതിയെ താഴ്ന്നത്. പിന്നീടു യര്‍ന്നു. തുടക്കംമുതല്‍ ഒടുക്കംവരെയുള്ള ലീഡ് നില അണികളി ലും നേതൃത്വത്തിലും ആത്മവിശ്വാസം അരക്കെട്ടുറപ്പിക്കുകയും ചെയ്തു. ഷംസുദീനുള്‍പ്പടെ 12 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ മത്സരിച്ചത്. ഷംസുദീനുതന്നെ അപരന്‍മാരും ഉണ്ടായിരുന്നു. ഇട തുതരംഗത്തില്‍ മണ്ണാര്‍ക്കാട്ടും വിജയിച്ചുകയറാമെന്നുള്ള എല്‍ ഡിഎഫിന്റെ കണക്കുകൂട്ടലുകളുമെല്ലാം കാറ്റില്‍പറത്തിയാണ് എന്‍. ഷംസുദീന്‍ വിജയിച്ചുകയറിയത്.

പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും മണ്ണാര്‍ക്കാട്ട് യുഡിഎഫിന് ലഭിച്ച വിജയത്തിന് തിളക്കമേറെയാണെന്ന് എന്‍. ഷംസുദീന്‍ പ്രതി കരിച്ചു. വിജയിപ്പിച്ചതിന് വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു. ഇതി നുള്ള നന്ദി പ്രവര്‍ത്തനങ്ങളിലൂടെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേ ഹം പറഞ്ഞു.മണ്ണാര്‍ക്കാട് മണ്ഡലം ഇടതില്‍ നിന്നും തിരിച്ചുപിടി ക്കാനായി 2011 ലാണ് തിരൂരില്‍നിന്നുള്ള ഷംസുദീനെ പാര്‍ട്ടി അ യച്ചത്. സിപിഐയുടെ വി. ചാമുണ്ണിയോട് മത്സരിച്ച് 8270 വോട്ടി ന്റെ ഭൂരിപക്ഷത്തോടെ കന്നിവിജയം. 2016ല്‍ സിപിഐ ജില്ലാ സെക്രട്ടറികൂടിയായ കെ.പി. സുരേഷ് രാജായിരുന്നു എതിരാളി. 12,325 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കെ.പി. സുരേഷ് രാജായിരുന്നു ഇത്തവണയും എതിര്‍സ്ഥാനത്ത്. ഷംസു ദീന്റെ ഹാട്രിക് വിജയത്തിന്റെ സന്തോഷത്തിലാണ് മണ്ണാര്‍ ക്കാട്ടുകാര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!