മണ്ണാര്‍ക്കാട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്,മഹാത്മാ ആര്‍ ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കഷായപടി,എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥലമായ പത്രക്കടവ് കുരു ത്തിച്ചാല്‍ ഭാഗത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി. യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ ഉദ്ഘാട നം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം, സന്ദര്‍ശകര്‍ ഉപേക്ഷിച്ച മാസ്‌കുകളും നീക്കം ചെയ്താണ് മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തിയത്. കെ.വി. വൈ.എഫ് അംഗം ഫവാസ്, ക്ലബ്ബംഗങ്ങളായ സുഹൈല്‍, ജാസിര്‍, മിസ്ഹബ്, യൂസഫ് റിസ്വാന്‍ എന്നിവര്‍ പങ്കെടുത്തു. ക്ലബ് പ്രസിഡ ന്റ് ഷഫീഖ് സ്വാഗതവും സെക്രട്ടറി നസീര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!