പദ്ധതി നടപ്പിലാക്കാന്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു
മണ്ണാര്‍ക്കാട്:കോവിഡ് പ്രതിരോധ കുത്തിവെപ്പ് ജനങ്ങള്‍ക്ക് വേഗ ത്തില്‍ ലഭ്യമാക്കാന്‍ നഗരസഭ മുന്നോട്ട് വെച്ച പദ്ധതിയോട് മണ്ണാര്‍ ക്കാടിന്റെ മികച്ച പ്രതികരണം.ജനകീയ പങ്കാളിത്തോടെ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോ ഗത്തില്‍ വാക്‌സിന്‍ വാങ്ങാന്‍ 15 ലക്ഷം രൂപ സംഭാവന നല്‍കിയാ ണ് നഗരവാസികള്‍ പദ്ധതിയുമായി കൈകോര്‍ത്തത്.
നഗരസഭയില്‍ താമസിക്കുന്ന നാല്‍പ്പതിനായിരത്തോളം വരുന്ന ആ ളുകള്‍ക്ക് എത്രയും വേഗം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുകയെന്ന താണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.ഇതിനായി നഗരസഭ ചെയര്‍ മാന്‍ സി മുഹമ്മദ് ബഷീര്‍ ചെയര്‍മാനും ഡോ.കെഎ കമ്മാപ്പ കണ്‍ വീന റും എം പുരുഷോത്തമന്‍ ട്രഷററുമായ ജനകീയ കൂട്ടായ്മ രൂപീ കരി ച്ചു.നഗരസഭാ കൗണ്‍സിലര്‍മാര്‍,വ്യാപാരി സംഘടനാ പ്രതിനി ധി =കള്‍,മറ്റ് സന്നദ്ധ സംഘടന പ്രതിനിധികളും കൂട്ടായ്മയില്‍ അംഗങ്ങ ളാണ്.
കോവിഷീല്‍ഡ് വാക്‌സിനായിരിക്കും ലഭ്യമാക്കുക.നഗരസഭയിലെ ആളുകള്‍ക്കെല്ലാം രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി നാല് കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്.വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിക്കായി നഗരസഭയുടെ തനത് ഫണ്ട് വിനിയോഗിക്കാന്‍ കഴിയുമോയെന്നും നഗരസഭ പരിശോധിക്കുന്നു ണ്ട്.ഇതിനായി സര്‍ക്കാരിന്റെ അനുമതി തേടുമെന്ന് നഗരസഭ ചെ യര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തി ല്‍ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,വൈസ് ചെയര്‍പേഴ് സണ്‍ കെ പ്രസീദ,കണ്‍സിലര്‍ ടി ആര്‍ സെബാസ്റ്റ്യന്‍,ആരോഗ്യ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ് റഹ്മാന്‍,ഡോ.ശിഹാബുദ്ദീന്‍, സിവിആര്‍ എംഡി റിഷാബ്,വ്യാപാരി സംഘടന നേതാക്കളായ ബാസിത് മുസ് ലിം,ഫിറോസ് ബാബു,വിവിധ മേഖലകളിലെ പ്രതി നിധികളായ കെസി അബ്ദുറഹ്മാന്‍,അക്ബര്‍ ഫെയ്മസ്,ചിന്‍മയാന ന്ദന്‍ എന്നിവര്‍ പങ്കെടുത്തു.