മണ്ണാര്‍ക്കാട്: കാട്ടുപന്നിയെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കിയ സം ഭവത്തില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു.കാരാകുര്‍ശി വാ ഴേമ്പുറം സ്വദേശികളായ ജിജോ (44), വിശ്വന്‍ (33) എന്നിവരാണ് അറ സ്റ്റിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ യു. ആഷിഖ് അലിയുടെ നേതൃത്വത്തില്‍ അറ സ്റ്റു ചെയ്തത്.വെടിവെക്കാനുപയോഗിച്ച നാടന്‍തോക്കും കസ്റ്റഡിയി ലെടുത്തു.ഞായറാഴ്ചയാണ് സംഭവം.പ്രതികളിലൊരാളുടെ പറമ്പി ലെ പ്ലാവില്‍നിന്നും വീണ പഴുത്ത ചക്ക കഴിക്കാനെത്തിയ പന്നി യെ നാടന്‍തോക്ക് ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇറച്ചി പങ്കിട്ട് ഇവരുടെ വീടുകളില്‍ വേവിക്കുന്നതിനിടെ യാണ് പിടിയിലായത്.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്ര തികളെ റിമാന്‍ഡ് ചെയ്തു.ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍മാരായ ആര്‍. സജീവ്, ആര്‍. രാജേഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാ രായ ആര്‍.കെ. രാജേഷ്, പി.കെ. അരുണ്‍, ബി. ഭാനുപ്രിയ, വി. ഹബീ ബ, എം. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്. കേസില്‍ ഇനി രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു.