മണ്ണാര്‍ക്കാട്:പദ്ധതി വിഹിതം 102 ശതമാനം വിനിയോഗിച്ച് മാതൃക യായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്.2020-21 സാമ്പത്തിക വര്‍ഷ ത്തില്‍ വകയിരുത്തിയ വികസന ഫണ്ട് 8.91 കോടി രൂപയ്ക്ക് പുറമേ സ്പില്‍ ഓവര്‍ അധിക വിഹിതം കൂട്ടിച്ചേര്‍ത്ത് ആകെ 9.10 കോടി രൂ പയാണ് ചെലവഴിച്ചത്.പുതിയ ഭരണസമിതിക്ക് കീഴില്‍ നിര്‍വഹണ ഉദ്യോഗസ്ഥരും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് കൊണ്ടാ ണ് തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ,വൈസ് പ്രസി ഡന്റ് മുഹമ്മദ് ചെറൂട്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ മുസ്തഫ വറോടന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായ ത്തിനെ ഗ്രാമ വികസന കമ്മീഷണ്‍ വി ആര്‍ വിനോദ് ഐഎസ് അനുമോദനം അറിയിച്ചതായി സെക്രട്ടറി വിനു എസ് അറിയിച്ചു. പദ്ധതി വിഹിത വിനിയോഗത്തില്‍ അഭിമാനാ ര്‍ഹമായ നേട്ടം കൈ വരിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥരെ ഭരണ സമിതി അനുമോദിച്ചു.യോഗത്തില്‍ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍,ബ്ലോക്ക് മെമ്പര്‍മാര്‍,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ,ബ്ലോക്ക് പഞ്ചായത്ത് ജീവന ക്കാര്‍,നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നി വര്‍ പങ്കെടുത്തു.