കല്ലടിക്കോട്:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 24 മണി ക്കൂറും പ്രവര്‍ത്തിക്കുന്ന കരിമ്പ ബഥനി സ്‌കൂളിലെ കോവിഡ് പ്രാ ഥമിക ചികിത്സ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. കല്ല ടിക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ബോബി മാണി അറിയിച്ചതാണ് ഇക്കാര്യം.26ന് തിങ്കളാഴ്ചയാണ് ബഥനി സ്‌കൂളിലെ കോവിഡ് സെന്റര്‍ ഔദ്യോഗികമായി പ്രവര്‍ ത്തിച്ചു തുടങ്ങുക.
കോങ്ങാട് ആരോഗ്യ ബ്ലോക്കിലെ ഡോര്‍മിസിലിയറി കോവിഡ് കെയര്‍ സെന്റര്‍ ആണിത്.119 കിടക്കകളോടെ കരിമ്പ ബഥനി സ്‌കൂളില്‍ പുനരാരംഭിച്ച കേന്ദ്രം ജില്ലാ കളക്ടര്‍മൃണ്‍മയി ജോഷി, സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ ജ്യോതി മേരി വില്‍സണ്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രന്‍,ബ്ലോക്ക് മെമ്പര്‍ സി.കെ.ജയശ്രീ, പഞ്ചായത്ത് അംഗം ജാഫര്‍,പഞ്ചായത്ത് അസി.സെക്രട്ടറി ഉണ്ണികൃഷ്ണന്‍, നോഡല്‍ ഓഫീസര്‍ പ്രദീപ് വര്‍ഗീ സ്,പ്രധാന അധ്യാപിക സിസ്റ്റര്‍ ജോസ്‌ന തുടങ്ങിയവര്‍ സംബന്ധിച്ചു.
കോങ്ങാട് ആരോഗ്യ ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകള്‍ക്ക് ആശ്ര യമായിരുന്ന കരിമ്പ ബഥനി സ്‌കൂളിലെ സിഎഫ്എല്‍ടിസി കോവി ഡ് ആദ്യഘടത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.നവജാത ശിശുവും അമ്മയും ഉള്‍പ്പടെ നൂറകണക്കിന് പേരാണ് ഇവിടെ പ്രാ ഥമിക ചികിത്സ തേടിയത്.മികച്ച സൗകര്യവും ഭക്ഷണവും ഒരുക്കി രോഗികളെ പരിചരിച്ച കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാ യിരുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമാണ് സിഎഫ്എ ല്‍ടിസി താത്കാലികമായി അടച്ചിട്ടത്.