മണ്ണാര്‍ക്കാട്:കാരുണ്യത്തിന്റെ കുളിര്‍മഴ വര്‍ഷിച്ച വ്രതവിശുദ്ധി യുടെ ആദ്യപത്ത് ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലി റമദാന്റെ രണ്ടാമ ത്തെ പത്തിലേക്ക് വിശ്വാസികള്‍ പ്രവേശിച്ചു.പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ പാപമോചനം തേടുകയാണ് വിശ്വാസികള്‍. പാപമോചന ത്തിന് പ്രത്യേകമായി അനുവദിക്കപ്പെട്ട സവിശേഷ സന്ദര്‍ഭങ്ങളില്‍ മുഖ്യമാണ് റമദാനിലെ രണ്ടാമത്തെ പത്ത്.അല്ലാഹുവേ നീ എന്റെ ദോഷങ്ങള്‍ പൊറുത്തു തരേണമേ എന്ന് നിരന്തരം പ്രാര്‍ത്ഥിക്കാന്‍ രണ്ടാമത്തെ പത്ത് വിശ്വാസികളോട് ആവശ്യപ്പെടുന്നു.അറിഞ്ഞും അറിയാതെയും ചെയ്ത ചെറുതും വലുതുമായ എല്ലാ തെറ്റുകള്‍ക്കും ഇനിയുള്ള ദിനരാത്രങ്ങളില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിശ്വാസികള്‍ സര്‍വശക്തനോട് മാപ്പിരക്കും.
രാത്രി നമസ്‌കാരങ്ങളിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും ദൈവത്തിലേക്ക് സ്വയം സമര്‍പ്പിച്ച് പാപക്കറകള്‍ കഴുകി വിശ്വാ സികള്‍ ആത്മാവിനെ സ്ഫടികസമാനമാക്കും.തിന്മക്കെതിരായ നന്മയുടെ വിജയമായി കണക്കാക്കുന്ന ബദര്‍ യുദ്ധം നടന്നത് രണ്ടാ മത്തെ പത്തിലാണ്. സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കുകയും നരകത്തിന്റെയും തിന്മയുടെയും വാതായനങ്ങള്‍ അടക്കപ്പെടു കയും ചെയ്യുന്ന ദിനങ്ങളില്‍ ദേഹേച്ഛകളെ നിയന്ത്രിച്ച് സ്രഷ്ടാ വി ന്റെ പ്രീതി നേടാനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍. അന്ന പാനീയങ്ങളോടൊപ്പം ദുഷ്ചിന്തകളും വെടിയാനുള്ള ആത്മസംസ്‌ക രണ മാസത്തിന്റെ രണ്ടാം ഭാഗം പൂര്‍ണമായും ആരാധനാകര്‍മ്മ ങ്ങള്‍ കൊണ്ട് സമ്പന്നമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂ ഹം.