മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറ പ്പ് വരുത്തുന്നതിനായി 22 സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടി നിയമി ച്ചു. നേരത്തെ നിയമിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ഒഴിവുള്ള തദ്ദേശസ്ഥാപന പരിധികളിലേക്കാണ് പുതിയ ഓഫീസര്‍മാരുടെ നി യമനം.കടമ്പഴിപ്പുറം, തേങ്കുറിശ്ശി, എലപ്പുള്ളി, നെല്ലിയാമ്പതി, കണ്ണ മ്പ്ര, മുതലമട, അയിലൂര്‍, മുണ്ടൂര്‍, അമ്പലപ്പാറ, മുതുതല, പെരിങ്ങോ ട്ടുകുറിശ്ശി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ-വടകരപ്പതി, ഷോള യൂര്‍, ലക്കിടി പേരൂര്‍, അഗളി, പട്ടിത്തറ, വടക്കഞ്ചേരി, കിഴക്കഞ്ചേ രി പഞ്ചായത്തുകളിലേക്കും പട്ടാമ്പി, മണ്ണാര്‍ക്കാട് നഗരസഭകളിലേ ക്കുമാണ് പുതിയ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചിരിക്കുന്നത്.
ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് എന്നിവയുടെ ലംഘ നം, കൂട്ടംകൂടി നില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് കേസെടുക്കാം. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധന നടത്തും. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് പരിശോധന നടത്താം.
സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നുണ്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 601 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അ വര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭാ പരിധി കളിലാണ് പരിശോധന നടത്തി വരുന്നത്. 51 സെക്ടറല്‍ മജിസ്ട്രേറ്റു മാരാണ് പരിശോധന നടത്തിയത്.ശാരീരിക അകലം, മാസ്‌ക്, സാ നിറ്റൈസിംഗ് എന്നിവയുടെ ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊ തുസ്ഥലങ്ങളില്‍ തുപ്പുക എന്നിവയ്ക്കെതിരെയാണ്് കേസ് എടു ത്തത്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോ ധന നടത്തി വരുന്നുണ്ട്.