അലനല്ലൂര്‍:മാരകമായ ജനിതക രോഗം ബാധിച്ച പതിനഞ്ചുകാരന്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേ ടുന്നു.അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് കുളപറമ്പ് കാപ്പില്‍ മുജീബിന്റെ മകന്‍ മിന്‍ഹാജാണ് ആരോഗ്യ ജീവിതത്തിലേക്ക് പോകാന്‍ കനിവു ള്ളവരുടെ കനിവ് കാക്കുന്നത്.
അഡ്രിനോ ലെക്കോ ഡിസ്‌ട്രോഫി (എ.എല്‍.ഡി) എന്ന മാരകമായ ജനിത രോഗം ബാധിച്ച മിന്‍ഹാജ് വര്‍ഷങ്ങളായി ചികിത്സയിലാണ്. ജീവന്‍ രക്ഷിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്താനും മജ്ജ മാറ്റി വെക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് മിന്‍ഹാജിനെ ചികിത്സിക്കു ന്ന വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോ ക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. മജ്ജ നല്‍കാന്‍ സഹോദരി തയ്യാറാണെങ്കിലും ശാസ്ത്രക്രിയയും തുടര്‍ ചികിത്സയും അടക്കം 25 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത്രയും തുക നിര്‍ധന കുടും ബത്തിന് കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
ഈ സാഹചര്യത്തില്‍ പത്താം ക്ലാസുകാരന്‍ മിന്‍ഹാജിനെ ജീവിത ത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വി.കെ ഉമ്മര്‍ ചെയര്‍മാനും പെരുമ്പയില്‍ ഷൗക്കത്തലി കണ്‍വീന റും പി.പി.കെ അബ്ദുറഹിമാന്‍ ട്രഷററുമായി സഹായ സമിതി രൂപീ കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ‘മിന്‍ഹാജ് ചികിത്സ സഹായ സമിതി’ എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് മേലാറ്റൂര്‍ ബ്രാഞ്ചില്‍ അ ക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 15980100147301. ഐ.എഫ്. എസ്.സി: എഫ്.ഡി.ആര്‍.എല്‍0001598. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446789667, 9744257996.