മണ്ണാര്‍ക്കാട്: നഗരസഭ നാലാം വാര്‍ഡ് കൊടുവാളിക്കുണ്ടും, 24ാം വാര്‍ഡ് പെരിമ്പടാരി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ കൂടു കയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആകുകയും ചെയ്ത സാഹചര്യ ത്തില്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീറിന്റെ നേതൃത്വത്തില്‍ കൊടുവാളിക്കുണ്ട്,പെരിമ്പടാരി വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റി യും, സര്‍വ്വകക്ഷിയോഗവും ചേര്‍ന്നു.രോഗവ്യാപനം തടയുന്നതിനാ വശ്യമായ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും.കോവിഡ് പോ സിറ്റീവായവരുടെ വീടും പരിസരവും അണുവിമുക്തമാക്കും. വീടു കളില്‍ നിരീക്ഷണത്തിലും ക്വാറന്റെയ്നിലും കഴിയുന്നവരിലെ നിര്‍ധനര്‍ക്ക് ഭക്ഷ്യ കിറ്റും മറ്റും എത്തിച്ച് നല്‍കാനും തീരുമാനിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ഷഫീക്ക് റഹ്മാന്‍, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കൊടുവാളിക്കുണ്ട് വാര്‍ഡ് കൗണ്‍സിലറുമായ ഹംസ കുറുവണ്ണ, പെരിമ്പടാരി വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു, പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഉമേഷ്, ഹെല്‍ ത്ത് ഇന്‍സ്പെക്ടര്‍ അബൂ ബക്കര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാ യ കെ.എ. ഉമ്മര്‍, ദീപ, രജിത രാജന്‍ വിവിധ രാഷ്ട്രീയ പ്രതിനിധി കളായ മുഹമ്മദാലി ഫിഫ, ഹക്കീം, സക്കീര്‍ മുല്ലക്കല്‍, സത്താര്‍, കെ.ടി. ഹാരിസ്, സി.നൗഷാദ് എന്നിവര്‍ സംസാരിച്ചു.