പാലക്കാട്:കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ദുരന്ത നി വാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മത നേതാക്കന്മാ രുടെ യോഗം ചേര്‍ന്നു. രണ്ടാം തരംഗം വളരെ അപകടകരമാണ്. രോ ഗാവസ്ഥ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലേക്കാണ് നീങ്ങുന്ന തെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തില്‍ ഉണ്ടാകാതിരിക്കാനും ഓരോ വ്യക്തിയുടെയും സുര ക്ഷ ഉറപ്പുവരുത്തേണ്ടതും പൊതു ആചാരങ്ങള്‍, ചടങ്ങുകള്‍, ഉത്സ വങ്ങള്‍ എന്നിവ നിയന്ത്രിച്ച് ജനങ്ങള്‍ ഒന്നിച്ചു കൂടുന്ന അവസര ങ്ങ ള്‍ കുറയ്ക്കുകയാണ് വേണ്ടതെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ പറ ഞ്ഞു.

ജില്ലയില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കും രോഗവ്യാപനം കുറ യ്ക്കുന്നതിനുമായി താഴെപ്പറയുന്ന തീരുമാനങ്ങള്‍ പാലിക്കണ മെന്ന് മത നേതാക്കന്മാര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.

  1. വിവിധ മതാചാരപ്രകാരമുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
  2. ഉത്സവങ്ങളും ആചാരങ്ങളും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രം നടത്തേണ്ടതാണ്. ആചാര കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ ആളുകളെ മാത്രം ഉള്‍പ്പെടുത്തുക.
  3. കോവിഡ് ടെസ്റ്റ് നടത്തുന്നതിനും 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ വാക്‌സിനേഷന്‍ എടുക്കുന്നതിനും ബോധവത്ക്കരണം നല്‍കണം

4.ആരധനാലയങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ കൃത്യമായി പരിശോധന നടത്തണം .

കൊവിഡ് രണ്ടാം തരംഗം വളരെ നിര്‍ണായകമായതിനാല്‍ ഓരോ ജീവനും വളരെ വിലപ്പെട്ടതാണ്. മനുഷ്യ സമൂഹത്തിന്റെ ഗുണ ത്തിനും നന്മയ്ക്കും വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തു ന്നത്. ആയതിനാല്‍ മത നേതാക്കന്മാരുടെ സഹകരണം ഈ ഘട്ട ത്തില്‍ വളരെ അത്യാവശ്യമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാ മതവിശ്വാസികളും പാലിക്കേണ്ടതും അല്ലാത്ത പക്ഷം ജില്ലാഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ സ്വീ കരിക്കുമെന്നും ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ മത നേതാക്ക ന്‍മാര്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!