മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ല യിലെ 11 സ്വകാര്യ ആശുപത്രികള്‍ ഓക്‌സിജന്‍ സൗകര്യം ഉള്ളതും ഐ.സി.യു യൂണിറ്റ് ഉള്‍പ്പെടുന്നതുമായ 10% ബെഡുകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റി വെക്കണമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോ ഷി അറിയിച്ചു.
50 ബെഡുകളില്‍ കൂടുതലുള്ള കിടത്തി ചികിത്സാ സൗകര്യം ഉള്ള തുമായ ആശുപത്രികളാണ് എം പാനല്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. പദ്ധതിപ്രകാരം സാമ്പത്തിക നിയന്ത്രണങ്ങളുള്ള കോവിഡ് രോഗി കള്‍ക്കാണ് മേല്‍പ്പറഞ്ഞ എംപാനല്‍ഡ് ഹോസ്പിറ്റലുകളില്‍ പ്രവേ ശനം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമാകും.മണ്ണാര്‍ക്കാട് മേഖല യില്‍ മദര്‍ കെയര്‍ & ഹെല്‍ത്ത് സെന്റര്‍,അഗളി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്നീ ആശുപത്രികളാണ് ഉള്ളത്.
കെ.എ.എസ്.പി കാര്‍ഡുള്ള കോവിഡ് രോഗികള്‍ താമസം കൂടാതെ മേല്‍പ്പറഞ്ഞ ഹോസ്പിറ്റലുകളില്‍ പ്രവേശിക്കേണ്ടതാണ്. എംപാനല്‍ ഡ് ഹോസ്പിറ്റല്‍ അധികൃതര്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാ ന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസറുടെ കത്തിനായി കാത്തുനി ല്‍ക്കാതെ മുന്‍ഗണന കൊടുക്കേണ്ടതാണ്. കോവിഡ് രോഗികള്‍ മേല്‍ പറഞ്ഞ ആശുപത്രികളില്‍ പ്രവേശിച്ച് 48 മണിക്കൂറിനുള്ളില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസറുടെ കത്ത് നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാം സ്വകാര്യ ആശുപത്രികളും കോവിഡ് പടരുന്ന സാഹചര്യം പരിഗണിച്ച് കെ.എ.എസ്.പി പദ്ധതിയില്‍ എ ന്റോള്‍ ചെയ്യണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.