പാലക്കാട് : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ താഴെപ്പറയുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ മൃൺമയി ജോഷി അറിയിച്ചു.ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർ ജി. ഗോകു ൽ, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോ ഗ്യം) എന്നിവരുമായി ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ കൊവിഡ് 19 ജാഗ്ര ത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടാണ് വരുന്നതെന്ന് വാളയാർ അതി ർത്തി ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗ സ്ഥർ ഉറപ്പുവരുത്തും. ആവശ്യമായ പോലീസ് ജീവനക്കാരെ അതിർ ത്തിയിൽ വിന്യസിക്കും.
ജില്ലയിലെ ഹോട്ടലുകൾ, സിനിമ തീയറ്ററുകൾ, ഷോപ്പുകൾ, മാളു കൾ തുടങ്ങി ആളുകൾ കൂടി നിൽക്കുന്നതിന് സാധ്യതയുള്ള സ്ഥ ലങ്ങളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലി ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പോലീസ്, പഞ്ചായത്ത്/നഗരസഭ, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവർ സ്വീ കരിക്കും. സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമാണ് ഹോട്ട ലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുവദിക്കുന്നതെന്ന് ഉറപ്പുവരുത്തും.
ഉത്സവങ്ങൾ, കല്യാണങ്ങൾ, പൊതു പരിപാടികൾ എന്നിവ സർ ക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത് എന്ന് പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവർ ഉറപ്പുവരുത്തും. തുറസ്സായ സ്ഥ ലങ്ങളിൽ അല്ലാതെ നടത്തുന്ന പരിപാടികൾ സെക്ടറൽ മജി സ്ട്രേറ്റുമാർ പരിശോധിക്കും.
മലമ്പുഴ ഉദ്യാനത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ആളുകളെ മാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്.മലമ്പുഴ റോക്ക് ഗാർഡൻ, അക്വേറിയം, സ്നേക് പാർക്ക് എന്നീ സ്ഥലങ്ങ ളിലേക്കുള്ള പ്രവേശനവും പോത്തുണ്ടി ഉദ്യാനത്തിലേക്കുള്ള പ്രവേശനവും സമാനരീതിയിൽ ആക്കും.
പാലക്കാട് കോട്ടമൈതാനത്ത് പ്രവർത്തിക്കുന്ന ഓപ്പൺ ജിം പ്രവർത്തനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർ ത്തിവയ്ക്കും.
എല്ലാ പൊതുപരിപാടികളും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു മാത്രമേ നടത്താൻ പാടുള്ളൂ.
സ്വകാര്യ അമ്യൂസ്മെൻറ് പാർക്കുകളിലേക്കുള്ള പ്രവേശനം 48 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടി ഫി ക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ അനുവദിക്കാവൂ. കൃത്യമായ ഇടവേളകളിൽ അമ്യൂസ്മെൻറ് പാർക്കുകൾ ഡിസ്ഇൻഫെക്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്ഥാപന ഉടമകൾ സ്വീകരിക്കണം.
എല്ലാ സ്ഥാപനങ്ങളിലേക്കും നിർമ്മാണ മേഖലകളിലേക്കും എത്തിക്കുന്ന അതിഥി തൊഴിലാളികൾക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട് എന്ന് ജില്ലാ ലേബർ ഓഫീസർ ഉറപ്പുവരുത്തും.