കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയി ലായിരുന്ന യുവതിയും മരിച്ചു.ആലത്തൂര്‍ മേലാര്‍ക്കോട് ചാട്ടറപറ മ്പില്‍ രതീഷിന്റെ ഭാര്യ ധന്യയാണ് (26) മരിച്ചത്. വിഷുദിന ത്തിലാ ണ് പനയമ്പാടത്ത് ബൈക്കും കാറും ലോറിയും കൂട്ടിയിടിച്ച് അപക ടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ രതീഷ് അന്ന് തന്നെ മരിച്ചു.
ധന്യക്കും മക്കളായ അമര്‍നാഥ്,ആരവ് നാഥ് എന്നിവര്‍ക്കും പരിക്കേ റ്റിരുന്നു.അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റെങ്കിലും അപകടനി ല തരണം ചെയ്തു. മൂവരും പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയി ല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ഇന്ന് പുലര്‍ച്ച അഞ്ചര യോ ടെയാണ് പറക്കമുറ്റാത്ത മക്കളെ തനിച്ചാക്കി ധന്യ മരണത്തിന് കീഴ ടങ്ങിയത്.കെട്ടുപണിക്കാരനായ രതീഷ് വിഷുവിന് കാഞ്ഞിരപ്പുഴ യിലുള്ള ധന്യയുടെ വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് അപക ടമുണ്ടായത്.