കാരാകുര്‍ശ്ശി:കാരാകുര്‍ശ്ശിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കു ന്നതില്‍ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടെന്നാരോപിച്ച് ബി ജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീ സിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാന സമിതി അംഗം എ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി .പി.ജയ രാജ് പഞ്ചായത്ത് പ്രസിഡണ്ട് പി.രാധാകൃഷ്ണന്‍ മണ്ഡലം സെക്രട്ടറി പി.വിജയന്‍, മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡണ്ട് സ്‌നേഹ രാമകൃഷ്ണന്‍,ബാബു അയ്യപ്പന്‍കാവില്‍,നിധിന്‍, ശങ്കര്‍,സൗമിനി ദിലീ പ് തുടങ്ങിയവര്‍ സംസാരിച്ചു.നാലായിരം കുടുംബങ്ങള്‍ ആശ്രയി ക്കുന്ന കുടിവെള്ള പദ്ധതി മൂന്ന് മാസത്തോളമായി ഉപയോഗശൂന്യ മായി കിടക്കുകയാണെന്നും കുടിവെള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.