മണ്ണാര്‍ക്കാട്: വേനല്‍ ചൂട് കനത്തത്തോടെ കുളിര് തേടി കുരുത്തി ച്ചാലിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. കുന്തിപ്പുഴയിലെ കുരുത്തിച്ചാ ല്‍ കാണാന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാ വുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്‍ പ്പെടെ ആളുകളെത്തുന്നുണ്ട്. തെളിഞ്ഞ ശുദ്ധമായ ജലവും നട്ടുച്ച ക്ക്‌പോലും നല്ല തണുപ്പുമുള്ള വെള്ളമാണ് കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കടുത്ത വേനലില്‍ അസഹനീ യമായ ചൂടില്‍ വലിയൊരാശ്വാസമാ ണ് ഇവിടെ വന്ന് വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് അനുഭവപ്പെടുക. പലരും രണ്ടും മൂന്നും മണി ക്കൂറുകള്‍ വെള്ളത്തില്‍ കിടന്ന് ഉല്ലസി ച്ചാണ് മടങ്ങാറുള്ളത്. കാറി ലും ബൈക്കുകളിലുമായാണ് കൂടുതല്‍ ആളുകളും എത്തുന്നത്. കുരുത്തിച്ചാല്‍ വരെ വാഹനങ്ങള്‍ക്ക് യഥേ ഷ്ടം കടന്നു ചെല്ലാനാവു മെന്നതും സന്ദര്‍ശകരെ ഇവിടേക്ക് വീണ്ടും വീണ്ടും വരാന്‍ പ്രേരി പ്പിക്കുന്ന മറ്റൊരു ഘടകമാണ്. കുരുത്തി ച്ചാലിന് മുകളിലും പുഴക്ക ക്കരേയും വനമേഖലയാണ്. അതിനാല്‍ ആ ഭാഗങ്ങളില്‍ സന്ദര്‍ശ കര്‍ക്ക് പ്രവേശനമില്ല. അതു കൊണ്ടു തന്നെ തീര്‍ത്തും ശുദ്ധമായ വെള്ളമാണ് കുരുത്തിച്ചാലില്‍ ഉള്ളത്.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തി ച്ചാല്‍ ഭാഗം സ്ഥിതിചെയ്യുന്നത്. മണ്ണാര്‍ക്കാട്-പാലക്കാട് ദേശീയപാത യില്‍നിന്നും ആറുകിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ.കാടിന്റെ വന്യതയില്‍ നിന്നും ഉത്ഭവിച്ച് കുളിരും തെളിമയുമായി ഒഴുകിയെ ത്തുന്ന കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗം പ്രകൃതിരമണീയമാ ണ്. എന്നാല്‍ പാറക്കെട്ടുകളും കയങ്ങളും അപ്രതീക്ഷിത മലവെള്ള പ്പാച്ചിലുകളുമായി സന്ദര്‍ശകരെ ദുരന്തത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു മുഖംകൂടിയുണ്ട് കുരുത്തിച്ചാലിന്. ഇതറിയാതെ ഇവിടെ യെത്തിച്ചേരുന്നവരാണ് അപകടങ്ങളില്‍ പ്പെടുന്നത്. പലപ്പോഴും തദ്ധേശീയരായ ആളുകളുടെ ഇടപെടലുകളും രക്ഷാപ്രവര്‍ത്ത നവുമാണ് അപകടമരണങ്ങളുടെ എണ്ണംകുറച്ചിട്ടുള്ളത്.12 ഓളം പേരുടെ ജീവനാണ് കുരുത്തിച്ചാലില്‍ പൊലിഞ്ഞിട്ടുള്ളത്.ഇതില്‍ ഏറ്റവും ഒടുവില ത്തേതാണ് കാടാമ്പുഴ ചിത്രംപള്ളി കരേക്കാട് സ്വദേശികളായ ഇര്‍ഫാ ന്റേയും മുഹമ്മദാലിയുടേയും മരണം. ദുരന്തങ്ങള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് സ്ഥലം സന്ദര്‍ശിച്ച് ഒറ്റപ്പാലം സബ്കലക്ടര്‍ കുരുത്തിച്ചാല്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിട്ടത്.സൈലന്റ് വാലിയില്‍ നിന്ന് ഉത്ഭവിച്ചിറങ്ങുന്ന കുന്തിപ്പുഴ കുത്തനെ താഴേക്ക് പതിച്ച് നുരഞ്ഞ് പതഞ്ഞൊഴുകുന്ന ജലപ്രവാഹമാണ് കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം. വേനല്‍ക്കാലങ്ങളില്‍ പോലും സൈലന്റ് വാലി വനമേഖലയില്‍ മഴ പെയ്താല്‍ കുന്തിപ്പുഴയില്‍ ജലവിതാനം ഉയരുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത.ഇവിടെ ഇക്കോടൂറിസം പദ്ധതി നടപ്പിലാ ക്കാന്‍ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്. അതിനായി രണ്ടരയേക്കര്‍ മിച്ചഭൂമി കണ്ടെത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ ആയിട്ടില്ല.