മണ്ണാര്‍ക്കാട്:ഇടവിട്ട് വേനല്‍മഴയെത്തിയിട്ടും മണ്ണാര്‍ക്കാട് മേഖല യിലെ പുഴകളില്‍ ജലനിരപ്പ് താഴ്ന്ന് തന്നെ.കനത്ത വേനലില്‍ കുന്തിപ്പുഴയുടേയും നെല്ലിപ്പുഴയുടെയും പലഭാഗങ്ങളിലും നീരൊ ഴുക്ക് പാടെ കുറഞ്ഞിട്ടുണ്ട്.ഇത് കിണറുകളിലും ജലനിരപ്പ് ക്രമാതീ തമായി താഴാന്‍ ഇടയാക്കിയത് ആശങ്കയും വര്‍ധിപ്പിക്കുന്നു.
കുടിവെള്ളത്തിനായി മണ്ണാര്‍ക്കാട് മേഖലയില്‍ പ്രധാനമായും ആ ശ്രയിക്കുന്നത് കുന്തിപ്പുഴയും നെല്ലിപ്പുഴയുമാണ്.തെങ്കര മണ്ണാര്‍ക്കാ ട് മേജര്‍ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കുന്തി പ്പുഴയിലെ കിണറിന് സമീപം നേരീയ തോതില്‍ മാത്രമാണ് വെള്ള മൊഴുകുന്നത്.മണ്ണാര്‍ക്കാട് മേജര്‍ കുടിവെള്ള പദ്ധതിയുടെ വെള്ളം പമ്പ് ചെയ്യുന്ന കുന്തിപ്പുഴ പാലത്തിന് സമീപമുള്ള പമ്പ് ഹൗസില്‍ ആവശ്യത്തിന് വെള്ളമുണ്ട്.സമീപത്തെ തടയണ പമ്പ്ഹൗസിന് ആശ്രയമാണ്.പുഴയോര പ്രദേശങ്ങളില്‍ കിണറുകളിലുള്‍പ്പടെ ജല നിരപ്പ് താഴ്ന്നതിനാല്‍ ആളുകള്‍ കുടിവെള്ള പദ്ധതികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴ പുഴയിലെ ചിലയിടങ്ങളി ല്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സഹായകമായിട്ടുണ്ട്.എന്നാല്‍ പ്രതി ദിനം ഉയരുന്ന വേനല്‍ച്ചൂട് വെല്ലുവിളി തീര്‍ക്കുകയാണ്.നിലവില്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനത്തിന് പ്രതിസന്ധിയില്ലെന്നാ ണ് വാട്ടര്‍ അതോറിറ്റി അതോറിറ്റിയുടെ വിശദീകരണം.എന്നാല്‍ ഇനിയും വേനല്‍ കനത്താല്‍ കുടിവെള്ള പ്രതിസന്ധിക്ക് ഇടവന്നേ ക്കാം.പുഴസംരക്ഷണം യഥാവിധി നടപ്പാകാത്തതാണ് വേനലില്‍ കുന്തിപ്പുഴയിലും നെല്ലിപ്പുഴയിലും നീരൊഴുക്ക് കുറയാനിട വരു ന്നത്.പ്രളയത്തിന് ശേഷം പുഴയില്‍ വന്‍തോതില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്തത് സംഭരണ ശേഷിയേയും ബാധിക്കുന്നു ണ്ട്.പ്രകൃതിദത്തമായ ഉറവകളുടെ സംരക്ഷണമില്ലായ്മയും പുഴയു ടെ ശേഷണത്തിന് വഴിയൊരുക്കുന്നു.
അതേസമയം കനത്ത തോതില്‍ വേനല്‍മഴ ലഭിക്കാത്തത് കര്‍ഷക രേയും ആധിയിലാക്കുന്നുണ്ട്.മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 10വരെ പാലക്കാട് ജില്ലയില്‍ സാധാരണഗതിയിലുള്ള മഴ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ത്.46.3 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്.