അഗളി:താജുശ്ശീരിഅ അലിക്കുഞ്ഞി ഉസ്താദ്,ശാന്തപുരം ബാഖവി അ നുസ്മരണ സമ്മേളനവും ദുഅ മജ്ലിസും അട്ടപ്പാടി മര്‍കസുറഹ്മയി ല്‍ നടന്നു.അനുസ്മരണ സമ്മേളനം അബ്ദുല്‍ അസീസ് സഖാഫി മൈ ലാംപാടം ഉദ്ഘാടനം ചെയ്തു.മര്‍കസു റഹ്മ വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ കാമില്‍ സഖാഫി അധ്യക്ഷനായി.കെകെഎം സഅദി ആലിപ്പറമ്പ് ആമുഖ പ്രഭാഷണം നടത്തി.കാരന്തൂര്‍ ജാമിഅ മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട് അനു സ്മരണ പ്രഭാഷണം നടത്തി.അബ്ദുല്‍ അസീസ് സഖാഫി വറ്റലൂര്‍, അബ്ദുറഷീദ് സഖാഫി ഏലംകുളം,അബ്ബാസ് സഅദി പള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു.മര്‍കസു റഹ്മ വര്‍ക്കിംഗ് സെക്രട്ടറി കെ ഉസ്മാന് സഖാഫി കുലുക്കിലിയാട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.മര്‍കസു റഹ്മ ജനറല്‍ സെക്രട്ടറി എം ഉസ്മാന് സഖാഫി പയ്യനെടം സ്വാഗതവും സെക്രട്ടറി യൂനുസ് അലി പള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
