മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ അധ്യാപിക കൈവ രിയില്ലാത്ത ഗോവണിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേല് ക്കാന്‍ കാരണമായവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ പി എസ് ടി എ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ധാരാളം കുട്ടികള്‍ ഉള്ള സ്കൂളില്‍ കൈവരിയില്ലാതെ ശൗചാലയം ഉയര്‍ന്ന നിലകളിലായി നിര്‍മിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. അതിന് കാരണക്കാര്‍ ആയവര്‍ക്ക് എതിരെ നടപടി സ്വീകരിക്ക ണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ജീവനക്കാരുടെ സുരക്ഷാ ചുമ തല ഒരുക്കേണ്ട ചുമതലക്കാരുടെ വീഴ്ച അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് ജേക്കബ് മത്തായി അധ്യക്ഷനായി. അസീസ് ഭീമനാട്,വി.ഉണ്ണിക്കൃഷ്ണന്, രാജലക്ഷ്മി, അബ്ബാസ്, വിജയ രാഘവന്, പി.വി.ശശിധരന്, ജാസ്മിന് കബീര്‍, ദേവരാജന്‍, ജയമോഹ ന്, ബിജു ജോസ്, സജീവ് ജോര്‍ജ്, സജിത് കുമാര്‍, നൗഷാദ് ബാബു,യു കെ ബഷീര്‍, വിനീത്, ബിന്ദു ജോസഫ് എന്നിവര്‍ സംസാരിച്ചു. രാമദാസന് സ്വാഗതം പറഞ്ഞു.
