അലനല്ലൂര്‍:ഭീമനാട് സ്‌കൂള്‍പ്പടി ചങ്ങലീരിപ്പാടം റോഡിന്റെ ശോ ചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല നല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ റോ ഡ് നാല്‍പ്പതിലധികം കുടുംബങ്ങളുടെ യാത്രാമാര്‍ഗമാണ്. ചങ്ങലീ രി മഹാവിഷ്ണു ക്ഷേത്രം വരെയുള്ള ഈ റോഡ് കാലങ്ങളായി ചെമ്മ ണ്‍പാതയായിരുന്നു.നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളികള്‍ ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് റോഡില്‍ മെറ്റല്‍ പതിച്ചത്. എ ന്നാല്‍ മറ്റുപ്രവൃത്തികളൊന്നും നടന്നില്ല.ഇപ്പോള്‍ പലഭാഗത്തും കല്ലുകള്‍ പൊങ്ങി നില്‍ക്കുന്നതിനാല്‍ വാഹനയാത്ര ദുരിതമായിരി ക്കുകയാണ്.അതേസമയം പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മാലിന്യം തള്ളുന്നതിന് പുറമേ സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നും നാട്ടുകാര്‍ പറയുന്നു.ഇത് കാരണം വൈകുന്നേര ങ്ങളില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി സഞ്ചരി ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.