മണ്ണാര്‍ക്കാട്:ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമാണെന്നും സ്വതന്ത്രമായും നിഷ്പക്ഷമായും എല്ലാവരും വോ ട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു.

ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി 22,94,739 വോട്ടര്‍മാരാ ണുള്ളത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാ ക്കാനായി ഒരു പോളിംഗ് സ്റ്റേഷനില്‍ ആയിരം വോട്ടര്‍മാര്‍ എന്ന നിലയില്‍ നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ പോളിംഗ് സ്റ്റേഷനുക ളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 3425 പോളിംഗ് സ്റ്റേഷനുകളാണ് ജില്ല യിലുള്ളത്. ആയിരത്തില്‍ കൂടുതല്‍ സമ്മതിദായകരുള്ള പോളിംഗ് സറ്റേഷനുകളെ വിഭജിച്ച് 1316 ഓക്സിലറി പോളിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളില്‍ സുരക്ഷാ ക്രമീകരണ ങ്ങള്‍ പൂര്‍ണമാണ്. പ്രശ്ന സാധ്യത, മാവോയിസ്റ്റ് ഭീഷണി നിലനില്‍ ക്കുന്ന ബൂത്തുകളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇവി ടങ്ങളില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും മൈക്രോ ഒബ്സര്‍വര്‍മാര്‍, സി.സി.ടി.വി, വെബ് കാസ്റ്റിംഗ് സംവിധാന ങ്ങളും ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമയത്തിനു ശേഷമുള്ള ഒരു മണിക്കൂര്‍ (വൈകിട്ട് ആറിനുശേഷം) കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഭിന്ന ശേഷി വിഭാഗക്കാരുടെ വോട്ട് വീടുകളില്‍ പോയി ശേഖരിച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റ് ഓപ്ഷന്‍ സ്വീകരിക്കാത്ത ഭിന്നശേഷി വോട്ടര്‍മാര്‍ ക്ക് പി.ഡബ്ള്യു.ഡി (പേഴ്സണ്‍ വിത്ത് ഡിസബിലിറ്റി) ആപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആപ് മുഖേന റിക്വസ്റ്റ് നടത്തിയാല്‍ പോളിംഗ് ബൂത്തിലേയ്ക്ക് കൊണ്ടു പോകുന്നതിനും തിരിച്ചെത്തിക്കുന്നതി നുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആബ്സന്റീ വോട്ടേഴ്സ്, 80 വയസ്സിനു മുകളിലുള്ളവര്‍, കോവിഡ് പോസിറ്റീവായവര്‍, കോവിഡ് സംശയിക്കുന്നവര്‍ തുടങ്ങിയ വിഭാഗക്കാര്‍ വോട്ട് ചെയ്തതായും ഏപ്രില്‍ ഒന്നിനു മുന്‍പു തന്നെ ഇവരുടെ വോട്ട് ശേഖരണം പൂര്‍ത്തീ കരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!