അലനല്ലൂര്‍:ക്ഷേമ രാഷ്ട്രമെന്ന ആശയം നടപ്പാക്കാന്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐ ദേശീ യ കൗണ്‍സില്‍ അംഗം ഡോ കനയ്യകുമാര്‍.അലനല്ലൂരില്‍ എല്‍ഡി എഫ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് മോഡലിനുള്ള മറുപടിയാണ് കേരള മോഡല്‍. ബിജെപി യോട് നേരിട്ടോ അല്ലാതെയോ കൂട്ടുകൂടുന്നവര്‍ അപകടകാരിക ളാ ണ്.ഒരേ സമയം സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കുന്ന വിഭാഗീയ ശക്തികളാണ് രാജ്യത്തുള്ളത്.രാജ്യത്ത് നടക്കുന്ന മതധ്രു വീകരണത്തിന് മറുപടി നല്‍കാന്‍ കേരളത്തിനേ കഴിയൂ. ജാതിയു ടെയും മതത്തിന്റേയും പേരില്‍ ധ്രുവീകരണം നടത്തുന്ന അതേ സമയത്ത് തന്നെ രാജ്യത്തെ വില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യു ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ രവികുമാര്‍ അധ്യക്ഷത വഹിച്ചു.പികെ ശശി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. സിപി എം ഏരിയ സെക്രട്ടറി യുടിരാമകൃഷ്ണ ന്‍,സ്ഥാനാര്‍ത്ഥി കെപി സുരേ ഷ് രാജ്,ജോസ് ജോസഫ്,ഷൗക്കത്തലി കൊളപ്പാടം,കെഎ സുദര്‍ശ നകുമാര്‍,ജോസ് ബേബി,ഗിരിജാ സുരേ ന്ദ്രന്‍,എം ജയകൃഷ്ണന്‍, അബ്ദു ല്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.