കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പൊന്ന ങ്കോടിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും തമ്മി ല്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.പാലക്കാട് ഭാഗത്ത് നിന്നും വൈറ്റ് സിമന്റു ലോഡുമായി മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയാ യിരുന്ന ചരക്ക് ലോറിയും മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് നിറച്ച ടാങ്കര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
പൊന്നങ്കോട് വളവ് തിരിയുന്നതിനിടെ ചരക്ക് ലോറി നിയന്ത്രണം തെറ്റി ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.ടാങ്കര്‍ ലോ റിയുടെ ഡീസല്‍ ടാങ്ക് പൊട്ടിയതോടെ നിമിഷാര്‍ദ്ധത്തിനുള്ളില്‍ തീപടര്‍ന്നു.ചരക്ക് ലോറി കത്തി നശിച്ചു.ഡ്രൈവര്‍ വെന്തുമരിച്ചു. തീയണച്ചതിന് ശേഷം ഏറെ പണിപ്പെട്ടാണ് ഡ്രൈവറുടെ മൃതദേ ഹം പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേ ക്ക് മാറ്റി.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.ഇതിനായുള്ള ശ്രമത്തിലാ ണ് കല്ലടിക്കോട് പോ ലീസ്.ഗ്യാസ് ടാങ്കര്‍ ലോറിയുടേയും മുന്‍വശം കത്തി ഡ്രൈവര്‍ നാമക്കല്‍ സ്വദേശിക്ക് നിസാര പരിക്കുകളേറ്റു.
അപകടമുണ്ടായ ഉടനെ ടാങ്കര്‍ ലോറിയിലെ ഡ്രൈവര്‍ പുറത്തിറ ങ്ങി പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാ രാണ് വിവരം ഫയര്‍ഫോഴ്‌സിന് കൈമാറിയത്.സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് 18 ടണ്ണോളം ഗ്യാസുണ്ടായിരുന്ന ലോറിയിലേക്ക് തീ പടരാതിരിക്കാന്‍ നടത്തിയ സമയോചിതവും സുധീരവുമായ ഇടപെ ടല്‍ വന്‍ ദുരന്തത്തെ ഒഴിവാക്കി.ഇതാണ് ഗ്യാസ് ചോര്‍ച്ച ഒഴിവാക്കാ ന്‍ സഹായിച്ചതും.മണ്ണാര്‍ക്കാട്,കോങ്ങാട്,പാലക്കാട് എന്നിവടങ്ങ ളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ജീവന്‍ പണയം വെച്ചാണ് തീയ ണച്ചത്.കല്ലടിക്കോട് പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തന ങ്ങ ളില്‍ പങ്കാളികളായി.മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാ റും സ്ഥലത്തെത്തിയിരുന്നു.
അതേ സമയം അപകടം പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയു ടെ മുള്‍മുനയില്‍ നിര്‍ത്തി.ഗ്യാസ് ചോര്‍ച്ചയുണ്ടാകുമോയെന്ന ആശ ങ്കയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്.ജാഗ്രത പാലിക്കാന്‍ പ്രദേശവാസിക ള്‍ക്ക് ഫയര്‍ഫോഴ്‌സും പോലീസും ജാഗ്രത നിര്‍ദേശവും നല്‍കിയി രുന്നു.രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതോടെയാണ് ആശങ്കയ്ക്ക് അറുതിയായത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ താത്കാലിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.ഇരുവശത്ത് നിന്നുമുള്ള വാ ഹനങ്ങളെ വഴി തിരിച്ച് വിട്ടു.ഒമ്പത് മണിയോടെയാണ് ദേശീയപാ തയില്‍ ഗതാഗതം പുന:സ്ഥാപിച്ചത്.വീതി കൂട്ടി നവീകരി ച്ചതോടെ അപകടങ്ങളുടെ സഞ്ചാര വഴിയായി മാറിയിരിക്കുകയാണ് പാല ക്കാട് കോഴിക്കോട് പാത.കഴിഞ്ഞ ഞായറാഴ്ച തച്ചമ്പാ റക്കും മുണ്ടൂ രിനുമിടയില്‍ ഏഴോളം അപകടങ്ങളാണ് ഉണ്ടായ ത്.അശ്രദ്ധയും അമിതവേഗവുമാണ് അപകടങ്ങള്‍ സൃഷ്ടിക്കു ന്നത്.എന്നാല്‍ ഇതിന് തടയിടാനാവശ്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.