കല്ലടിക്കോട്:വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് കോങ്ങാട് നിയോജക മണ്ഡലത്തിൽ കല്ലടിക്കോട് സെ ന്ററിൽ തുടക്കം കുറിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലയാളിയുടെ മനസാക്ഷി ഉണർത്തിയാണ് പ്രതിഷേധ യാത്രയെന്ന് സമര നേതാക്കൾ പറഞ്ഞു. വാളയാര്‍ നീതി സമിതിയാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്.കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകു ട്ടികളുടെ അമ്മ ആദ്യഘട്ടം പലപ്പോഴായി സമരം നടത്തിയിരുന്നു. പിന്നീട് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.ഇപ്പോൾ ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുമുണ്ട്. സംഭവത്തിനു ഉത്തരവാ ദികളായ പോലീസ് ഉദ്യോഗസ്ഥരുടെ തലയിൽ അധികാര തൊപ്പി ഉള്ള കാലത്തോളം തന്റെ തലയിൽ മുടി വേണ്ട എന്ന തീരുമാനം എടുത്താണ് അമ്മ തലമുണ്ഡനം നടത്തി ജനങ്ങളോട് നേരിട്ട് സംവ ദിക്കുന്നത്. സമര സമിതി രക്ഷാധികാരി സി ആർ. നീലകണ്ഠൻ, സലീനപ്രക്കാനം,വിളയോടി വേണുഗോപാൽ,മാരിയപ്പൻ, പികെ വാസുദേവൻ തുടങ്ങിയവരാണ് പ്രതിഷേധ യാത്ര നയിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!