മണ്ണാര്‍ക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തി ല്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സെന്റീ വോട്ടര്‍മാ ര്‍ക്കായുള്ള വോട്ടെടുപ്പ് അഞ്ച് ദിവസം പിന്നീടുമ്പോള്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 18824 പേര്‍.കോവിഡ് ബാധിതരും നിരീ ക്ഷണത്തില്‍ ഇരിക്കുന്നവരും ഉള്‍പ്പടെ ആറും പേരും,ഭിന്നശേഷി ക്കാരായ1838 പേരും, 80 വയസ്സിനുമുള്ള 16980 പേരുമാണ് വോട്ട് ചെയ്തത്.മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 143 ഭിന്നശേഷിക്കാ രും,എണ്‍പത് വയസ്സിന് മുകളിലുള്ള 1073 പേരും വോട്ട് രേഖപ്പെടു ത്തി.ജില്ലയിലാകെ 24978 ആബ്സെന്റീ വോട്ടര്‍മാരാണ് ഉള്ളത്. ഏപ്രില്‍ ഒന്ന് വരെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളില്‍ നേരിട്ടെ ത്തി പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യിക്കും.

മറ്റ് നിയോജകമണ്ഡലം, വോട്ട് രേഖപ്പെടുത്തിയ ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളിലുള്ളവര്‍ എന്നിവ യഥാക്രമം

തൃത്താല – 107- 938
പട്ടാമ്പി -154 – 1655
ഷൊര്‍ണൂര്‍ – 123 – 1583
ഒറ്റപ്പാലം – 84 – 1818
കോങ്ങാട് – 54 – 1420
മലമ്പുഴ – 147 – 1779
പാലക്കാട് – 87 -1303
തരൂര്‍ – 217 – 1213
ചിറ്റൂര്‍ – 221 – 1531
നെന്മാറ – 262 – 1357
ആലത്തൂര്‍ – 239 -1310

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!