കോട്ടോപ്പാടം:മോദി സര്‍ക്കാര്‍ പിപ്പിടി കാണിച്ചാല്‍ ഭയപ്പെടുന്നതും പ്രതിപക്ഷത്തിന്റെ കോലാഹലത്തില്‍ മുട്ടുവിറയ്ക്കുന്ന സര്‍ക്കാ രല്ല ഇടതുപക്ഷ സര്‍ക്കാരെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പാ ലൊളി മുഹമ്മദ്കുട്ടി.എല്‍ഡിഎഫ് കോട്ടോപ്പാടം പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ആധുനിക കാലഘട്ടത്തിലുള്ള വളര്‍ച്ച നേടത്തക്കവണ്ണമു ള്ള വികസന പ്രവര്‍ത്തങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന ത്.അഴിമതി കാണിക്കാത്ത സ്വജനപക്ഷപാതമില്ലാത്ത സര്‍ക്കാരാ ണ് എല്‍ഡിഎഫ് സര്‍ക്കാര്‍.കഴിഞ്ഞ കാലങ്ങളില്‍ നടന്ന തെര ഞ്ഞെടുപ്പിന്റെ അവസ്ഥയല്ല ഇപ്പോഴെന്നും വളരെ ഗുരുതരമായ അവസ്ഥയാണ് രാജ്യം നേരിടുന്നത്.ബിജെപി 15ാം നൂറ്റാണ്ടില്‍ ജനിക്കേണ്ടുന്ന പാര്‍ട്ടിയാണ്.ആ കാലഘട്ടത്തിലുള്ള സംസ്‌കാര മാണ് അവര്‍ക്കുള്ളത്.ഒരിടത്തും സമാധനമില്ല.വിശ്വാസ പ്രമാണ ത്തിനൊത്ത് ജീവിക്കാന്‍ സ്വാതന്ത്രമില്ലാതായി.ജാതിയുടേയും മത ത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിച്ച് വര്‍ഗീയ കലാപങ്ങള്‍ കെട്ടഴിച്ച് വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖ രന്‍ അധ്യക്ഷനായി.എഐവൈഎഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെകെ സമദ്,സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രന്‍,സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി, സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു ടി രാമകൃ ഷ്ണന്‍,കെകെ രാമചന്ദ്രന്‍ നായര്‍,പി മണികണ്ഠന്‍,കെ എന്‍ സുശീല, കെ അബ്ദുല്‍ നാസര്‍,പി.മനോമോഹനന്‍,ടി തങ്കച്ചന്‍,സി സലീം തുടങ്ങിയവര്‍ പങ്കെടുത്തു.