മണ്ണാര്‍ക്കാട്: സര്‍വ്വതലങ്ങളിലും വികസന മുരടിപ്പ് നേരിടുന്ന കോ ങ്ങാട് നിയോജക മണ്ഡലം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനം യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും കോങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി യു സി രാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലത്തിലെ പല ഭാഗങ്ങളിലും അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്.ടിപ്പുസുല്‍ത്താന്‍ റോഡ് ഉള്‍പ്പടെയുള്ള പ്രധാന റോഡുകള്‍ തകര്‍ന്ന് കിടക്കുന്നു.വന്യമൃഗശല്യം നിമിത്തം കൃഷി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ കര്‍ഷകര്‍ പരിതപി ക്കുന്നു.അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനവും കര്‍ഷകരു ടെ ആശങ്കളെ ആളിക്കത്തിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ഇരുപതോളം കുടുംബങ്ങ ള്‍ക്ക് കാസര്‍ഗോഡ് നല്‍കുന്ന സഹായമെന്നും ലഭ്യമാകുന്നില്ല. പ്രള യവുമായി ബന്ധപ്പെട്ട സഹായങ്ങളും അന്യമാണ്.മണ്ഡലത്തിലുള്ള ഗവ.ആര്‍ട്‌സ് കോളേജിന് സ്വന്തമായി കെട്ടിടമില്ല.കായിക താരങ്ങ ള്‍ക്ക് ഉതകുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളുള്ള കളി ക്കളങ്ങളുടെ അഭാവവും നിലനില്‍ക്കുന്നുണ്ട്.ഇത്തരത്തിലുള്ള വി കസന പോരായ്മകളാണ് ജനങ്ങളെ മാറ്റത്തിന് പ്രേരിപ്പിക്കുന്ന തെ ന്നും യുഡിഎഫ് ഇക്കുറി മണ്ഡലത്തില്‍ ചരിത്ര വിജയം നേടുമെ ന്നും കോണ്‍ഗ്രസ് ലീഗ് എന്ന വേര്‍തിരിവില്ലാതെ മുന്നണി ഒറ്റക്കെട്ടാ യാണ് അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും യുസി രാമന്‍ പറഞ്ഞു.
താന്‍ വിജയിച്ച് വന്നാല്‍ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനാ യി രാഷ്ട്രീയത്തിന് അതീതമായുള്ള ഒരു വികസന സംസ്‌കാരം രൂപപ്പെടുത്തിയെടുക്കും.കുടിവെള്ളം,റോഡ്,വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍,കിടത്തി ചികിത്സ ലഭ്യമാകുന്ന സര്‍ക്കാര്‍ ആശുപത്രി എന്നി വയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ ത്താ സമ്മേളനത്തില്‍ നേതാക്കളായ ആന്റണി മതിപ്പുറം, ഗോപീ ദാസ് മാസ്റ്റര്‍,കെപി മൊയ്തു,അന്‍വര്‍ സാദിഖ്,യൂസുഫ് പാലക്കല്‍, സലാം തറയില്‍,റിയാസ് നാലകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.