കുമരംപുത്തൂര്‍: നാടിന്റെ ഗ്രാമവീഥികളെ ആവേശത്തിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജിന്റെ പര്യടനം. രാവിലെ എട്ടരയോടെ ഒഴുകുപ്പാറയിലെ സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ സദസ്സില്‍ സിന്ധു നല്‍കിയ കൊന്ന പൂക്കള്‍ ഏറ്റു വാങ്ങി പര്യടനമാരംഭിച്ചു. കുളപ്പാടത്തെത്തിയപ്പോള്‍ ദീര്‍ഘകാലം ബാങ്ക് ഡയറക്ടറും ഒരു കാലത്ത്‌സജീവവുമായിരുന്ന പടിഞ്ഞാറേ തില്‍ രാമകൃഷ്‌ണേട്ടന്‍ ഹാരമണിയിച്ച് സ്വീകരിച്ചു.വട്ടമ്പലത്തെന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പി പ്രഭാകരന്‍ നേതാവിനെ കാണാ നെത്തി.വോട്ടര്‍മാരോടും മറ്റും കുശലം പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച നേതാവിനെ ജനത സ്‌നേഹാദരവോടെ സ്വീകരിച്ചു. കല്യാണകാപ്പി നുശേഷം ചുങ്കത്ത് കെപി സുരേഷ് രാജിനെ ജേതാവിന്റെ രാജകീയ തൊപ്പി ധരിപ്പിച്ചാണ് ബാലസംഘം കൂട്ടുകാരായ മുഹമ്മദ്ഷാബി ലും ലെനയുംസ്വീകരിച്ചത്.തുടര്‍ന്ന് അക്കിപ്പാടം,കുളര്‍മുണ്ട, പയ്യ നെടം, പൊതുവപ്പാടം, കഷായപ്പടി, മരുതംകാട്, ചുള്ളിയോട് മുക്ക്, ആശുപ്പത്രി ജംങ്ങ്ഷഷന്‍, കുന്നത്തുള്ളി, ചെട്ടിക്കാകാട് എന്നീ സ്വീ കരണങ്ങള്‍ക്കു ശേഷം പള്ളിക്കുന്നില്‍ സമാപിച്ചു. എല്‍ഡി എഫ്‌നേതാക്കളായഎം ജയകൃഷ്ണന്‍,പി മണികണ്ഠന്‍, ജി സുരേഷ് കുമാര്‍, എ കുമാരന്‍,എസ്ആര്‍ ഹബീബുള്ള, എകെ അബ്ദുള്‍ അസീസ്,പി സദക്കത്തുള്ള, ടി ശെല്‍വന്‍, പി അബ്ദുള്‍ റഫീക്, സുരേഷ് കൈതച്ചിറ, സികെ അബ്ദുറഹിമാന്‍, കെ മുഹമ്മദ് ഷനൂ ബ്എന്നിവര്‍ വിവിധ സ്വീകരരണ യോഗങ്ങളില്‍ സംസാരിച്ചു