മണ്ണാര്‍ക്കാട്:2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗ ഹൃദമാക്കാനുള്ള ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്.ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാരെ അണിനിരത്തി സാ ഹിത്യകാരന്‍ കെപിഎസ് പയ്യനെടം സംവിധാനം ചെയ്ത ഭൂമിക്കായി ഭാവിക്കായി എന്ന പരിപാടിയുടെ സിഡി പ്രകാശനം നാളെ നടക്കും. ജില്ലാ ശുചിത്വമിഷനാണ് നിര്‍മാണം.രാവിലെ രാവിലെ 11ന് ബ്ലോ ക്ക് പഞ്ചായത്ത് ഹാളില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം റിട്ടേ ണിംഗ് ഓഫീസറായ ഡിഎഫ്ഒ വി പി ജയപ്രകാശ് നിര്‍വ്വഹിക്കും.
