അഗളി:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ അട്ടപ്പാടിയി ലെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കമായി.ഷോളയൂര്‍ ചിറ്റൂരില്‍ നിന്നാണ് ചൊവ്വാഴ്ച പര്യടനം ആരംഭിച്ചത്. പോത്തുപ്പടി, പുലിയറ, കുറവന്‍പടി,വെങ്കക്കടവ്,കോട്ടമല,ചുണ്ടകുളം,പെട്ടിക്കല്‍,വയലൂര്‍,കോഴിക്കൂടം,ഷോളയൂര്‍,മൂലഗംഗല്‍,വെള്ളംകുളം,ഗോഞ്ചിയൂര്‍,വെച്ചപ്പതി,വരഗംപടി,നല്ലശിങ്ക,ഊത്തുക്കുഴി,കടമ്പാറ,തൂവ,കുലുക്കൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം ആനക്കട്ടിയില്‍ സമാ പിച്ചു.
വോട്ടഭ്യര്‍ത്ഥിച്ച് ഓരോ കേന്ദ്രങ്ങളിലെത്തുമ്പോഴും വികസന നായ കനെ കാണാനും വിജയാശംസകള്‍ നേരാനും സ്ത്രീകളും കുട്ടികളു മുള്‍പ്പടെ നിരവധി പേര്‍ കാത്ത് നിന്നിരുന്നു.ഹാരമണിയിച്ചും സ്‌നേ ഹപ്പൂക്കള്‍ കൈമാറിയും വികസനനായകനോടുള്ള സ്‌നേഹം വോ ട്ടര്‍മാര്‍ പ്രകടിപ്പിച്ചു.യുഡിഎഫ് നേതാക്കളായ പിസി ബേബി,ഷിബു സിറിയക്ക്,എം ആര്‍ സത്യന്‍,കെ ജെ മാത്യു, എം കനകരാജ്, ജയ് മോന്‍ പാറയാലില്‍, ജി ഷാജു, പി എസ് അബ്ദുല്‍ അസീസ്, ജോബി കുരീക്കാട്ടില്‍, റോസിലി മാത്യു, ലളിത കൃഷ്ണന്‍, അനിത ബിജു, മാര്‍ട്ടിന്‍, എന്‍ കെ രഘുത്തമന്‍, പി ഷറഫുദ്ദീന്‍, എ രവീന്ദ്രന്‍ ആതി ര ചന്ദ്രന്‍, സുനില സാബു, ശാലിനി, രുഗ്മിണി, അനിത, ശ്രീജിത്ത് കുമാര്‍, ബിനോയ് കുമ്മന്‍കോട്ടില്‍, സന്തോഷ് കുമാര്‍, ചിന്നസാമി, നവാസ് പഴേരി, റഷീദ് കള്ളമല എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
ഇന്ന് അട്ടപ്പാടി മേഖലയില്‍ പര്യടനം തുടരും.രാവിലെ ചിണ്ടക്കിയി ല്‍ നിന്നും ആരംഭിച്ച് കരിവടം, പരപ്പന്‍തറ, നരസിമുക്ക്, പട്ടിമാളം, വെള്ളമാരി,വടകോട്ടത്തറ,കോട്ടത്തറ ചന്ത,തേക്ക്മുക്കിയൂര്‍, വട്ടല ക്കി,മുട്ടത്തുകാട്,മേലേ കോട്ടത്തറ, കള്ളക്കര, കാരയൂര്‍, വണ്ണാന്തറ, സമ്പാര്‍കോട്,കുന്നന്‍ചാള,കൊട്ടമേട്,ഭൂതിവഴി,അഗളി എന്നിവട ങ്ങളിലെ സ്വീകരണത്തിന് ശേഷം ഗൂളിക്കടവില്‍ സമാപിക്കും.