മണ്ണാര്‍ക്കാട്: കേരളത്തില്‍ വികസനത്തിന്റെ വലിയ നാഴികക്കല്ലു കളാണ് ഇടതുപക്ഷം സൃഷ്ടിക്കുന്നതെന്നും ആ വികസനത്തിന് മുന്നില്‍ മൂക്കുമുറിച്ച് ശകുനം മുടക്കുന്നവരാണ് കേരളത്തിലെ പ്രതിക്ഷമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. എല്‍ഡിഎഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങള്‍ അവരെ നിരാകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ അഴിമതിയുടെ മുടിചൂടാ കാലമായിരുന്നു യുഡി എഫിന്റെ ഭരണകാലം.അഴിമതിയുടെ സ്പര്‍ശമില്ലാത്ത കാലമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലമെന്നും ഇതാണ് എല്‍ ഡിഎഫ് യുഡിഎഫ് തമ്മിലുളള വ്യത്യാസമെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി.സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കു ന്നത്.ഏത് പ്രതിസന്ധിഘട്ടത്തിലും ഒപ്പം നില്ക്കാന് സര്‍ക്കാരു ണ്ടെന്ന തോന്നലാണ് ഈ ആഗ്രഹത്തിന് പിന്നിലെന്നും വിജയരാഘ വന്‍ പറഞ്ഞു.
സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് അധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രന്,സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി,എന്‍സിപി സംസ്ഥാ ന സെക്രട്ടറി റസാഖ് മൗലവി,സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്.അഡ്വ.ജോസ് ജോസഫ്,എ ഭാസ്കരന്, പരമശിവന്, ടി കെ സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.