അലനല്ലൂര്‍:എടത്തനാട്ടുകരയിലെ ആദ്യകാല ജുമാ മസ്ജിദുകളിലൊ ന്നായ അണയംകോട് ജുമാമസ്ജിദിന്റെ പുതിയ മസ്ജിദ് ഉദ്ഘാ ടനം നാളെ വൈകീട്ട് നാല് മണിക്ക് നടക്കും.കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്യും.

ഒന്നര നൂറ്റാണ്ട് കാലം പഴക്കമുള്ള പള്ളിയാണ് അണയംകോട് ജുമാ മസ്ജിദ്.1856ലാണ് വട്ടമണ്ണപ്പുറത്ത് പള്ളി സ്ഥാപിതമായത്.1964 വരെ നബാത്തി ഖുത്വുബ നടന്ന് വന്നിരുന്ന മസ്ജിദില്‍ പ്രമുഖ മുജാഹിദ് പണ്ഡിതനായിരുന്ന ടി പി ആലു മൗലവിയുടെ ഖുത്വുബയോടെയാ ണ് സലഫി ആദര്‍ശം സ്വീകരിച്ചത്.1978ല്‍ പാറോക്കോട്ട് മുഹമ്മ ദുള്ള ഹാജിയുടെ നേതൃത്വത്തില്‍ പള്ളി നവീകരണം നടത്തിയി രുന്നു.എന്നാല്‍ കാലപ്പഴക്കത്താല്‍ പുതുക്കി പണിയാന്‍ കഴിയാത്ത വിധം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്നാണ് പള്ളിയുടെ തൊട്ട് മുമ്പിന്‍ മഹല്ല് സ്ഥലത്ത് പുതിയ പള്ളി നിര്‍മിക്കാന്‍ ജനറല്‍ ബോ ഡി യോഗം തീരുമാനിച്ചത്.

2018ലാണ് 50 സെന്റില്‍ 11,500 സ്‌ക്വയര്‍ ഫീറ്റില്‍ ആണ് പുതിയ പള്ളി നിര്‍മാണം ആരംഭിച്ചത്.മഹല്ല് മുതവല്ലി പാറോക്കോട്ട് അബ്ദു സലാം ഹാജിയുടെയും, ചെയര്‍മാന്‍ പാറോക്കോട്ട് അബ്ദുറഹ്മാന്‍ ഹാജി, ട്രഷറര്‍ കാപ്പില്‍ കുഞ്ഞുമുഹമ്മദ് ഹാജി,കണ്‍വീനര്‍ കുറു ക്കന്‍ ഉസ്മാന്‍, പാറോക്കോട്ട് അഹ്മദ് സുബൈര്‍ എന്നിവരുടെ നേതൃ ത്വത്തിലുള്ള കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജനങ്ങളുടെ അകമ ഴിഞ്ഞ സഹായ സഹകരണങ്ങളിലൂടെയാണ് പള്ളിയുടെ നിര്‍മാ ണം പൂര്‍ത്തീകരിച്ചത്.

അണയംകോട് ജുമാ മസ്ജിദ് മുതുവല്ലി പാറോ ക്കോട്ട് മുഹമ്മദ് അബ്ദു ല്‍സലാം ഹാജി അധ്യക്ഷനാകും.നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പാറോക്കോട് അബ്ദുറഹ്മാന്‍ ഹാജി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് മേലേതില്‍,കെഎന്‍എം ജില്ലാ പ്രവര്‍ ത്തക സമിതി അംഗം വി മുഹമ്മദ് മൗലവി എന്നിവര്‍ സംസാ രി ക്കും.അണയംകോട് ജുമാമസ്ജിദ് ഖത്തീബ് അബൂഫൈസ ല്‍ അന്‍ സ്വാരി സ്വാഗതവും നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഉസ്മാന്‍ കുറു ക്കന്‍ നന്ദിയും പറയും.
