മണ്ണാര്‍ക്കാട്:ജനാധിപത്യ ചേരിയിലെ അധ്യാപക-സര്‍വീസ് സം ഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്റ് എംപ്ലോയീസ് ഫെഡറേഷന്‍(യു.ടി.ഇ.എഫ്) മണ്ണാര്‍ക്കാട് മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെ ന്ററില്‍ നടന്നു.അധ്യാപകരോടും ജീവനക്കാരോടുമുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഏപ്രില്‍ 1ന് പ്രചരണ വാഹനജാഥ സംഘ ടിപ്പിക്കാന്‍ തീരുമാനിച്ചു.
കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. യു.ടി.ഇ.എഫ് മേഖലാ ചെയര്‍മാന്‍ പി.മനോജ് ചന്ദ്രന്‍ അധ്യക്ഷനാ യി.കണ്‍വീനര്‍ സലീം നാലകത്ത്,ഡി.സി.സി സെക്രട്ടറി പി. അഹ മ്മദ് അഷ്‌റഫ്,മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി.എ.സലാം, സംയുക്ത അധ്യാപ ക സമിതി സംസ്ഥാന കണ്‍വീനര്‍ കരീം പടു കുണ്ടില്‍, സി.കെ.സി. ടി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി. എം.സലാഹുദ്ദീന്‍, സെറ്റ്‌കോ ജില്ലാ ചെയര്‍മാന്‍ ഹമീദ് കൊമ്പത്ത്, കെ.എ.ടി.എഫ് ജില്ലാ പ്രസിഡ ണ്ട് ഹംസ അന്‍സാരി,കെ.പി.എസ്.ടി. എ ജില്ലാ ജനറല്‍ സെക്രട്ടറി എം. വിജയരാഘവന്‍,കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, കെ.എച്ച്.എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി കെ. കെ.നജ്മുദ്ദീന്‍,കെ.എസ്.എസ്.പി.എ ജില്ലാ സമിതി അംഗം കെ.ജി. ബാബു,എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് വൈസ് പ്രസിഡണ്ട് പി. അബ്ദുല്‍ലത്തീഫ്,ടി.സൈനുല്‍ ആബിദ്,യു.കെ.ബഷീര്‍, കെ. അലി,മുഹമ്മദലി കല്‍ക്കണ്ടി, പി.മുഹമ്മദ് അഷ്‌റഫ്,പി.ഹംസ എന്നിവര്‍ സംസാരിച്ചു.
