മണ്ണാര്‍ക്കാട്:നഗരത്തിലെ വ്യാപാരി അബ്ബാസ് എല്ലോറ ആര്‍ട്ട്‌സി ന്റെ സത്യസന്ധതയില്‍ കോങ്ങാട് സ്വദേശി മുകേഷിന് തിരിച്ച് കിട്ടിയത് തന്റെ വിവാഹ നിശ്ചയത്തിന് വേണ്ടി കരുതി വെച്ച പണ മായിരുന്നു. കഴിഞ്ഞ ദിവസമാണ് അബ്ബാസിന് കുന്തിപ്പുഴയില്‍ നി ന്ന് പണവും രേഖകളും അടങ്ങുന്ന പഴ്‌സ് കളഞ്ഞു കിട്ടിയത്. പഴ് സി ലെ രേഖകളില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ച് ഉടമസ്ഥനാ യ മുകേഷിനെ കണ്ടെത്തുകയായിരുന്നു.ഉടന്‍ മുകേഷ് സ്ഥലത്തെ ത്തി.ഏകോപന സമിതി ജന.സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, എക്് സിക്യുട്ടിവ് അംഗം രാജീവ് ദേവദാന്‍ വ്യാപാരികളായ ഷഫീല്‍, ജാഫര്‍, റഫീക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ അബ്ബാസ് പഴ്‌സ് മുകേഷിന് കൈമാറി.
മാര്‍ച്ച് 25നും വ്യാപാരിയായ ജുനൈസിന് കളഞ്ഞ് കിട്ടിയ പഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നല്‍കിയിരുന്നു.ഇതിന് മുമ്പും സമാന രീതിയിലുള്ള സത്യസന്ധതാ പ്രവര്‍ത്തനം വ്യാപാരികളുടെ ഭാഗ ത്ത് നിന്നും ഉണ്ടായിട്ടുണ്ട്.വിലപ്പെട്ടതെന്തും വ്യാപാര സ്ഥാപനങ്ങ ളില്‍ മറന്ന് വെച്ചാലോ,വ്യാപാരികള്‍ക്ക് വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയാലോ അത് തീര്‍ച്ചയായും ഉടയുടെ കൈകളിലെത്തുമെന്ന കാര്യം ഒരിക്കല്‍ കൂടി അടിവരയിട്ട് സമര്‍ത്ഥിക്കുകയാണ് മണ്ണാര്‍ ക്കാട്ടെ നന്‍മയുള്ള വ്യാപാരികള്‍.