പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 10836 പേർ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു (കോവി ഷീൽഡ്).369 ആരോഗ്യ പ്രവ ർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (199 പേർ ഒന്നാം ഡോസും 170 പേർ രണ്ടാം ഡോസും).600 മുന്നണി പ്രവർത്തകരും ഇന്ന് കുത്തി വെപ്പെടുത്തിട്ടുണ്ട് (272 പേർ ഒന്നാം ഡോസും 328 പേർ സെക്കൻ്റ് ഡോസും) 45 വയസ്സിനും 60 വയസിനുമിടയിലുള്ള 751 പേരും ഇന്ന് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 9116 പേ രാണ് ഇന്ന് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. (9090 പേർ ഒന്നാം ഡോസും 26 പേർ രണ്ടാം ഡോസും) ആകെ 111 കേന്ദ്രങ്ങളിൽ 111 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തത കളോ റിപ്പോർട്ട് ചെയ്തിട്ടില്ല.